വിശ്വസിക്കുന്നവന് ദൈവം നിത്യജീവൻ നൽകും -ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്

നടുവിൽ: ലോകത്തിൽ ജീവിക്കുമ്പോൾ പ്രതിസന്ധികൾ മാനുഷികമാണെന്നും ദൈവ വിശ്വാസം പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുമെന്നും ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് പറഞ്ഞു. ദിവ്യകാരുണ്യ തിരുശേഷിപ്പായ തിരുവോസ്തി വിളക്കണ്ണൂർ ക്രിസ്തു രാജ ദേവാലയത്തിൽ പ്രതിഷ്ഠിച്ചതിനു ശേഷം നടന്ന വിശുദ്ധ കുർബാനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോയിൽ വിശ്വസിക്കുന്നവന് നിത്യ ജീവൻ ലഭിക്കും.പിതാവിനെയും പുത്രനെയും അറിയുക എന്നതാണ് നിത്യ ജീവൻ.അതിനായുള്ള അന്വേഷണമാണ് ജീവിതത്തിൽ നടക്കുന്നത്.വചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.