പഞ്ചാബിലെ അമൃത്സറില്‍ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറി അമ്പതോളം പേര്‍ മരിച്ചു

Naduvil News Android APP

പഞ്ചാബിലെ അമൃത്സറില്‍ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറി അമ്പതോളം പേര്‍ മരിച്ചു. അമൃത്സറിലെ ഛൗറ ബസാറിലാണ് സംഭവം. വൈകീട്ട് 6.45 ഓടെയാണ് അപകടം. റെയില്‍ക്രോസ് അടക്കാത്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ കൂടി നിന്ന ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു. ട്രാക്കിന് തൊട്ടടുത്താണ് രാവണരൂപം കത്തിച്ചത്. ഇത്‌ കാണാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരിലധികവും. ആഘോഷത്തില്‍ പഞ്ചാബ് മന്ത്രി നവജോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജോത് കൗര്‍ സിദ്ദു മുഖ്യാതിഥിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.