നാലുപേര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തി യാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി.

Naduvil News Android APP

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. നാലുപേര്‍ ചേര്‍ന്ന് രണ്ടുദിവസമായി പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി.

നവംബര്‍ 19-നാണ് സംഭവം. കണ്ണൂര്‍ വനിതാസെല്‍ സി.ഐ.ക്കാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ ശേഷം കേസ് തളിപ്പറമ്പ് പോലീസിന് കൈമാറി. സാമൂഹികമാധ്യത്തിലൂടെ പരിചയപ്പെട്ട ഒരാളുടെ പേരുവിവരങ്ങള്‍ കുട്ടി പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ നാലാളുകളുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.