ഒഴുകിയെത്തിയത് ആയിരങ്ങള്‍..

മട്ടന്നൂര്‍: പൊതുജനങ്ങള്‍ക്ക് പ്രവേശനമനുവദിച്ച ആദ്യദിവസം കണ്ണൂര്‍ വിമാനത്താവളം കാണാനെത്തിയത് ആയിരങ്ങള്‍. വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തീയതിയും പ്രഖ്യാപിച്ചതോടെ പരിസരം ഉത്സവാന്തരീക്ഷത്തിലായി. ലോകത്തെ ഏതു വിമാനത്താവളത്തോടും കിടപിടിക്കുന്ന സൗകര്യങ്ങളാണ് കണ്ണൂരില്‍ ഒരുക്കിയിട്ടുള്ളതെന്ന് കാണാനെത്തിയ പ്രവാസികളടക്കമുള്ളവര്‍ പറഞ്ഞു. ഡിസംബര്‍ ഒമ്പതിന് നടക്കുന്ന ഉദ്ഘാടനം ഉത്സവമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കിയാലും നാട്ടുകാരും..