സൗജന്യ ചികിത്സ

Naduvil News Android APP

2018 സപ്തംബർ 1 മുതൽ തളിപ്പറബ ഗവ. താലൂക്ക് ആശുപത്രിയിൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ചികിത്സ തികച്ചും സൗജന്യമാണ്. ഡോക്ടർ മാരുടെ സേവനം മാത്രമല്ല മരുന്നും സൗജന്യമായി നൽകുന്നതാണ്. ഗവ. ആശുപത്രി ഫാർമസിയിൽ ഇല്ലാത്ത മരുന്നുകൾ ആശുപത്രി കോംപ്ലക്സിലുള്ള കുറുമാത്തൂർ സർവീസ് സഹകരണ ബേങ്കിൻെറ നീതി മെഡിക്കൽ സ്റ്റോർ, കാരുണ്യ ഫാർമസി എന്നിവിടങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്. വിവരം മുഴുവൻ ആളുകളിലും എത്തിക്കുക. പരമാവധി പ്രയോജനപ്പെടുത്തുക. …