Mohanan Alora

താവുകുന്നിലെ കെ.സി.തോമസ് (64) കണ്ണംകുളം അന്തരിച്ചു.

നടുവില്‍: താവുകുന്നിലെ കെ.സി.തോമസ് (64) കണ്ണംകുളം അന്തരിച്ചു. തളിപ്പറമ്പ് നാഷണല്‍കോളേജ് അധ്യാപകനായിരുന്നു. ഭാര്യ: വത്സമ്മ തൂങ്കുഴിയില്‍. മക്കള്‍: അനില, സ്മിത.

ശാസ്ത്രമേള 24ന് തുടങ്ങും

നടുവില്‍:തളിപ്പറമ്പ് വടക്ക് ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയമേള 24, 25 തീയതികളില്‍ നടുവില്‍ ഹൈസ്‌കൂളില്‍ നടക്കും. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി.

മലയോരത്ത് പാചകവാതകവിതരണം നിലച്ചിട്ട് മൂന്നുമാസം

നടുവില്‍:മലയോരമേഖലയില്‍ പാചകവാതകവിതരണം നിലച്ചിട്ട് മൂന്നുമാസമായി. ഭാരത് ഗ്യാസ് ഏജന്‍സിയുടെ ഉപഭോക്താക്കളാണ് ഇതുമൂലം വലയുന്നത്. ആഗസ്ത് ആദ്യം ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തവര്‍ക്കുപോലും

റോഡുനിറയെ കുഴികള്‍ കൊക്കമുള്ളുമുതല്‍ കുടിയാന്മലവരെ യാത്ര ദുരിതപൂര്‍ണം

നടുവില്‍: പാടെ തകര്‍ന്ന റോഡില്‍ യാത്ര ദുരിതപൂര്‍ണമായി. ദേശസാത്കൃത റൂട്ടായ ഒടുവള്ളി-കുടിയാന്മല റോഡില്‍ കൊക്കമുള്ളുമുതല്‍ വലിയരീക്കമല ജങ്ഷന്‍വരെയുള്ള ഭാഗത്താണ് ദുരിതം.

തോടരികിലെ ഈറ്റക്കാടുകള്‍ വെട്ടിക്കടത്തുന്നു

നടുവില്‍: വൈതല്‍ മലഞ്ചെരിവിലെ നീര്‍ച്ചോലകള്‍ക്കരികിലെ ഈറ്റക്കാടുകള്‍ വ്യാപകമായി വെട്ടിക്കടത്തുന്നതായി പരാതി. ഏഴരക്കുണ്ട്, ചാത്തമല, വളപ്പ് ഭാഗങ്ങളിലാണ് ഇപ്പോള്‍ ഈറ്റവെട്ട് നടക്കുന്നത്.