10,000-ല്‍ താഴെ വിലയുള്ള മികച്ച 5 ഫോണുകള്‍

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മൊബൈല്‍ഫോണ്‍ വിപണിയാണ്‌ ഇന്ത്യയിലേത്‌. പ്രശസ്‌ത ബ്രാന്‍ഡുകളായ നോകിയ, സാംസങ്ങ്‌, ആപ്പിള്‍, സോണി എറിക്‌സണ്‍, എല്‍ജി എന്നിവയ്‌ക്കെല്ലാം വ്യക്‌തമായ സ്വാധീനമുണ്ട്‌. കൂടാതെ തദ്ദേശീയ ബ്രാന്‍ഡുകളായ മാക്‌സ്‌ മൊബൈല്‍, മൈക്രോമാക്‌സ്‌ എന്നിവയ്‌ക്കും ഇന്ത്യന്‍ വിപണിയില്‍ മുന്‍നിര സ്ഥാനമുണ്ട്‌. ആയിരം രൂപമുതല്‍ 40000 രൂപ വരെ വിലയുള്ള ഫോണുകള്‍ ഇവിടെ ലഭ്യമാണ്‌.
എന്നാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത്‌ 10000 രൂപയില്‍ താഴെ വിലയുള്ള ഫോണുകളാണ്‌. 10000 രൂപയില്‍ താഴെ വിലയുള്ള മികച്ച അഞ്ചു ഫോണുകള്‍ ഏതൊക്കെയാണെന്ന്‌ നോക്കാം.

1. സാംസങ്ങ്‌ ഗ്യാലക്‌സി വൈഎസ്‌ 360- 7000 രൂപഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന 10000 രൂപയില്‍ താഴെ വിലയുള്ള ഏറ്റവും മികച്ച സ്‌മാര്‍ട്‌ഫോണാണ്‌ സാംസങ്ങ്‌ ഗ്യാലക്‌സി വൈഎസ്‌ 360. ആന്‍ഡ്രോയ്‌ഡ്‌ 2.3 ജിഞ്ചര്‍ബ്രഡ്‌ ഒ എസ്‌, 830മെഗാഹെര്‍ട്‌സ്‌ പ്രോസസര്‍, 290 എംബി റാം, 2 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണിതിന്റെ അടിസ്ഥാന സവിശേഷതകള്‍. 3 ഇഞ്ച്‌ ടിഎഫ്‌ടി കപ്പാസിറ്റീവ്‌ ടച്ച്‌സ്‌ക്രീന്‍, 32 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി, കണക്‌ടിവിറ്റി ഓപ്‌ഷനുകളാണ്‌ മെച്ചപ്പെട്ട ബ്‌ളൂടൂത്ത്‌, വൈ-ഫൈ, എ-ജിപിഎസ്‌, ത്രീജി തുടങ്ങിയവയാണ്‌ മറ്റ്‌ പ്രത്യേകതകള്‍. 10000 രൂപയില്‍ താഴെ വിലയുള്ള സ്‌മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഏറ്റവും ഉചിതമായ മോഡലാണ്‌ സാംസങ്ങ്‌ ഗ്യാലക്‌സി വൈഎസ്‌ 360.

2. എല്‍ജി ഒപ്‌റ്റിമസ്‌ നെറ്റ്‌ പി690- 9,999 രൂപനോകിയ ഇ5നെപ്പോലെ നേരത്തെ 15,000 രൂപയിലധികം വിലയുണ്ടായിരുന്ന എല്‍ജി ഒപ്‌റ്റിന്‌സ നെറ്റ്‌ പി690 മോഡല്‍ ഓണ്‍ലൈന്‍ വഴി 9,999 രൂപയ്‌ക്ക്‌ വാങ്ങാം. 3.2 ഇഞ്ച്‌ കപ്പാസിറ്റീവ്‌ ടച്ച്‌ സ്‌ക്രീന്‍, മികച്ച ഗെയിമിംഗ്‌ അനുഭവം പ്രദാനം ചെയ്യുന്ന അക്‌സെലെറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആന്‍ഡ്രോയ്‌ഡ്‌ 2.3 ജിഞ്ചര്‍ബ്രഡ്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം, 800 മെഗാഹെര്‍ട്‌സ്‌ ക്വാല്‍കോം പ്രോസസര്‍, 3.15എംപി ക്യാമറ, വൈ-ഫൈ, ബ്‌ളൂടൂത്ത്‌, എ-ജിപിഎസ്‌ എന്നിവയാണ്‌ ഇതിന്റെ മുഖ്യ സവിശേഷതകള്‍.

3. നോകിയ ഇ5- 9,000 രൂപസിംബിയന്‍ എ60 ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തില്‍ റണ്‍ ചെയ്യുന്ന സ്‌മാര്‍ട്‌ ഫോണാണ്‌ നോകിയ ഇ5. 5 മെഗാപിക്‌സല്‍ ക്യാമറ, 32 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി, 2.36 ഇഞ്ച്‌ ഡിസ്‌പ്‌ളേ, എ-ജിപിഎസ്‌, നോകിയ മാപ്പ്‌സ്‌, ബ്‌ളൂടൂത്ത്‌, വൈ-ഫൈ എന്നിവയാണ്‌ മുഖ്യ സവിശേഷത. നേരത്തെ 15,000 രൂപയില്‍ അധികം വിലയുണ്ടായിരുന്ന നോകിയ ഇ5 ഇപ്പോള്‍ 9,000 രൂപയ്‌ക്ക്‌ ലഭിക്കുന്നു എന്നതാണ്‌ പ്രധാന ആകര്‍ഷണം.

4. മൈക്രോമാക്‌സ്‌ എ70- 7600 രൂപത്രീജി സൗകര്യത്തോടുകൂടിയ ആന്‍ഡ്രോയ്‌ഡ്‌ ഫോണാണിത്‌. ആന്‍ഡ്രോയ്‌ഡ്‌ 2.2 ഫ്രോയോ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിലാണ്‌ മൈക്രോമാക്‌സ്‌ എ70 റണ്‍ ചെയ്യുന്നത്‌. 600 മെഗാഹെര്‍ട്‌സ്‌ ക്വാല്‍കോം പ്രോസസര്‍, 3.2 കപ്പാസിറ്റീവ്‌ ടച്ച്‌സ്‌ക്രീന്‍, 5 എംപി ക്യാമറ, വീഡിയോചാറ്റിംഗിനായി ഫ്രണ്ട്‌ വിജിഎ ക്യാമറ, 32 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി, വൈ-ഫൈ, ബ്‌ളൂടൂത്ത്‌ എന്നിവയാണ്‌ ഇതിന്റെ മുഖ്യ സവിശേഷതകള്‍. ഈ വിഭാഗത്തില്‍ ഇടംനേടിയ ഇരട്ട ക്യാമറയുള്ള ഏക ഹാന്‍ഡ്‌ സെറ്റാണ്‌ മൈക്രോമാക്‌സ്‌ എ70.

5. സോണി എറിക്‌സണ്‍ മിക്‌സ്‌ വോക്ക്‌മാന്‍- 6,250 രൂപസംഗീതാസ്വാദനത്തിന്‌ പ്രമുഖ്യം നല്‍കിയിരിക്കുന്ന ഹാന്‍ഡ്‌ സെറ്റാണ്‌ സോണി എറിക്‌സണ്‍ മിക്‌സ്‌ വോക്ക്‌മാന്‍. മ്യൂസിക്‌ സെര്‍ച്ച്‌ ചെയ്യുന്നതിനായ സാപ്പിന്‍ കീയോടു കൂടിയ ഫോണാണിത്‌. കൂടാതെ സൗണ്ട്‌ എഡിറ്റ്‌ ചെയ്യാനും ട്രാക്ക്‌ ചിട്ടപ്പെടുത്താനുമുള്ള സൗകര്യമുണ്ട്‌. സ്‌ക്രാച്ച്‌ വീഴാത്ത മൂന്ന്‌ ഇഞ്ച്‌ ഡിസ്‌പ്‌ളേ, 256 എംബി ഇന്റേണല്‍ മെമ്മറി, 32 ജിബി വരെ ഉയര്‍ത്താവുന്ന കാര്‍ഡ്‌ മെമ്മറി, വൈ-ഫൈ, ബ്‌ളൂടൂത്ത്‌, 3.15 എംപി ക്യാമറ എന്നിവയാണ്‌ സോണി എറിക്‌സണ്‍ വോക്ക്‌മാന്‍ മിക്‌സിന്റെ മുഖ്യ സവിശേഷതകള്‍.