സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍

Naduvil News Android APP

ഐ.ഐ.സി.സി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തിങ്കളാഴ്ച കേരളത്തില്‍ യു.ഡി.എഫിന്റെ ഹര്‍ത്താലിയിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം എം ഹസന്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെ ആയിരിക്കും ഹര്‍ത്താല്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെയും, വിവാഹം, ആശുപത്രി,  വിമാനത്താവളം, വിദേശ ടൂറിസ്റ്റുകള്‍, പാല്‍, പത്രം തുടങ്ങിയവയേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ധനവില വര്‍ധനയ്ക്ക് എതിരേയും പെട്രോളിയം ഉത്പ്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുമാണ് സെപ്തംബര്‍ പത്തിന് കോണ്‍ഗ്രസ് ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.

പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ടു കൊണ്ടാണ് പെട്രാളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ കൂട്ടുന്നതെന്ന് എം.എം ഹസന്‍ ആരോപിച്ചു. പ്രെട്രോളിന് തിരുവനന്തപുരത്തെ വെള്ളിയാഴ്ചത്തെ വില 83.30 രൂപയും ഡീസലിന് 77.18 രൂപയുമാണ്. മുംബൈയിലെ ഡീസല്‍ വിലയെക്കാള്‍ കൂടുതലാണ് തിരുവനന്തപുരത്തേത്.

പെട്രോള്‍, ഡീസല്‍ വില സര്‍വകാല റിക്കാര്‍ഡിട്ട സാഹചര്യത്തില്‍ എ.ഐ.സി.സി ആഹ്വാനംചെയ്ത ദേശീയ ബന്ദില്‍ നിന്നും കേരളത്തിന് ഒഴിഞ്ഞ് മാറിനില്‍ക്കാന്‍ ആവാത്തതിനാലാണ് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്. എല്ലാ ജനാധിപത്യ വിശ്വാസികളും ഹര്‍ത്താലുമായി സഹകരിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

Courtsey mathrubhumi