ശബരിമലയില്‍ പ്രവേശനത്തിനായി എത്തിയ യുവതികളെ തടഞ്ഞ 200 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

Naduvil News Android APP

ശബരിമലയില്‍ പ്രവേശനത്തിനായി എത്തിയ യുവതികളെ തടഞ്ഞ 200 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആന്ധ്രാപ്രദേശ്‌ സ്വദേശിയായ മാധ്യമ പ്രവര്‍ത്തക കവിത ജെക്കാലയേയും കൊച്ചി സ്വദേശിയായ രഹ്ന ഫാത്തിമയേയും തടഞ്ഞ കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെയാണ് കേസ്. സന്നിധാനം പോലീസാണ് മൂന്ന് വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.