വെളിമാനത്ത് അപകടത്തിൽ നടുവിൽ സ്വദേശി മരിച്ചു

നടുവിൽ: കീഴ്പ്പള്ളി വെളിമാനത്ത് ഇരുചക്രവാഹനം വയലിലേക്ക് മറിഞ്ഞ് നടുവിൽ സ്വദേശി മരിച്ചു. വിളക്കണ്ണൂരിലെ പട്ടം മാടി ജോസിന്റെ മകൻ സുബിൻ ജോസാണ്(24) മരണപ്പെട്ടത്.ഞായറാഴ്ച പുലർച്ചെ 2.30നാണ് അപകടം. സുബിൻ സഞ്ചരിച്ച വാഹനം റോഡിന്റെ താഴ്ചയിൽ വയലിലേക്ക് മറിയുകയായിരുന്നു.ബന്ധുവിന്റെ പിറന്നാൾ ആഘോഷത്തിനു പോയി മടങ്ങും വഴിയാണ് അപകടം. കൂടെ യാത്ര ചെയ്തിരുന്ന പള്ളിത്തട്ടിലെ ആൽബിൻ തൂമ്പുങ്കലിനും പരിക്കുണ്ട്. ആൽബിൻ തളിപ്പറമ്പ് സഹകരണ ആസ്പത്രിയിൽ ചികിത്സയിലാണ്. 

സൂസമ്മ തൂമ്പുങ്കലാണ് അമ്മ. സഹോദരങ്ങൾ: സോനു(കരസേന, രാജസ്ഥാൻ) പരേതനായ സുജിൻ.

ശവസംസ്കാരം തിങ്കളാഴ്ച 10.30- ന് വിളക്കണ്ണൂർ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.