വീട്ടു പറമ്പിൽ കണ്ട രാജവെമ്പാലയെ പിടികൂടി കാട്ടിൽ വിട്ടു

നടുവിൽ: പൊട്ടൻ പ്ലാവിലെ വീട്ടു പറമ്പിൽ കണ്ട രാജവെമ്പാലയെ പിടികൂടി.ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപം ചീരാൻ കുഴി ജോണിയുടെ പറമ്പിലെ പാറയുടെ അടിയിലെ മാളത്തിലാണ് പാമ്പിനെ കണ്ടത്. പത്തടി വലുപ്പവും 12 കിലോ തൂക്കവുമുണ്ട്. പെൺ പാമ്പാണ്. വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിലെ റാപ്പിഡ് റെസ്പോൺസ് ടീം അംഗം കുറ്റിക്കോലിലെ എം.പി. ചന്ദ്രനാണ് പാമ്പിനെ പിടികൂടിയത്.കഴിഞ്ഞവർഷവും ചന്ദ്രൻ ഇവിടെ നിന്ന് രാജവെമ്പാലയെ പിടിച്ചിരുന്നു.

 വനം വകുപ്പ് ഉദ്യോഗസ്ഥരായ കെ.മധു, വിജയ് നീലകണ്ഠൻ, പ്രമോദ് കൂവേരി, ആന്റണി മേനോൻ പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ രാജവെമ്പാലയെ ഉൾവനത്തിൽ തുറന്നു വിട്ടു.