വയോജനവേദി വാർഷികാഘോഷം.

നടുവിൽ: വയോജനവേദി നടുവിൽ ടൗൺ യൂണിറ്റിന്റെ അഞ്ചാം വാർഷിക ദിനാചരണവും ,കേരള ലളിതകലാ അക്കാദമി ഫോട്ടോഗ്രാഫി അവാർഡ് ജേതാവ് സാജു നടുവിലിന് അനുമോദനവും നൽകി.   
അനുമോദനം ജില്ലാ പഞ്ചായത്ത് അംഗം ജോയി കൊന്നക്കലും, തുടർന്നു നടന്ന സെമിനാർ വയോജനവേദി ജില്ല സെക്രട്ടറി അഗസ്റ്റിൻ കുളത്തൂരും ഉൽഘാടനം ചെയ്തു.  ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ്ബാബു ഇളയാവൂർ ക്ലാസെടുത്തു.                   യൂണിറ്റ് പ്രസിഡന്റ് പി. എൻ. വേലായുധന്റെ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.യു.അബ്ദുള്ള, പഞ്ചായത്ത് മെമ്പർ കെ.പി. ഷുക്കൂർ, സാജുനടുവിൽ, തളിപ്പറമ്പ് ഈസ്റ്റ് ബ്ളോക്ക് ചെയർമാൻ എം. ജി.ഗോപാലകൃഷ്ണൻ,കൺവീനർ കെ.സി.ഈപ്പൻ, പഞ്ചായത്ത് ഏകോപനസമിതി പ്രസിഡന്റ് ജോസഫ് വെളിയത്ത്, സെക്രട്ടറി മാത്യു വാഴക്കാല, ബാലകൃഷ്ണൻ കപ്പള്ളി, പി.പി.രാഘവൻ,പി.പി.ഉമ്മർ എന്നിവർ സംസാരിച്ചു.