രാജ്യത്തിന്റെ പുരോഗതിക്ക് പിന്നിൽ പ്രവാസികളുടെ വിയർപ്പ്

നടുവിൽ: സാമ്പത്തിക മാദ്ധ്യം പോലും ബാധിക്കാതെ ഇന്ത്യ പിടിച്ച് നിന്നത് പ്രവാസികളുടെ അധ്യാനത്തിന്റെയും, ത്യാഗത്തിന്റെ യും ശ്രമഫലമായാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുൾ ഖാദർ മൗലവി പറഞ്ഞു .
ജിദ്ദ കെ.എം.സി.സി കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശത്ത് വച്ച് മരണപെട്ടാൽ മൃതദേഹം സ്വന്തം രാജ്യത്തേക്ക് കൊണ്ട് വരാൻ ചാർജുകൾ വർധിപ്പിക്കുന്നതടക്കമുള്ള നടപടികളാണ് നമ്മുടെ രാജ്യവും വിമാന കമ്പനികളും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ അൻസാരി തില്ലങ്കേരി അധ്യക്ഷത വഹിച്ചു.ഉമ്മർ അരിപ്പാമ്പ്ര,വി.പി. വമ്പൻ, ടി.പി.വി കാസിം, കെ.എം ലത്തീഫ് ,സി.പി.മുഹമ്മദ്, പി.ടി.എ കോയ, ടി.എൻ.എ ഖാദർ , കെ.പി.നാസർ, കെ.മുഹമ്മദ് കുഞ്ഞി, കെ.പി. ഹംസ,എൻ.പി റഷീദ്, കെ.സലാഹുദ്ധീൻ, കുഞ്ഞാലിക്കുട്ടി നേർവേലി ,ഇബ്രാഹിംകുട്ടി തിരുവട്ടൂർ, വി.എ റഹീം, തുടങ്ങിയവർ സംസാരിച്ചു.
രാത്രി നടന്ന കുടുംബ സംഗമത്തിൽ ഡോ: രജിത്കുമാർ ക്ലാസെടുത്തു. സമ്മേളനം ഇന്ന് സമാപിക്കും.