മൊട്ടാമ്പുളി ആളൊരു ‘ഗോൾഡൻ ബെറി’

നടുവിൽ: മൊട്ടാമ്പുളി ആള് കേമനാണ്. ഈ കേമത്തം തിരിച്ചറിയാത്തത് നമ്മൾ മലയാളികൾ തന്നെ.കൗതുകത്തിന് അടർത്തിയെടുത്ത് തിന്നുമെന്ന തൊഴിച്ചാൽ മറ്റ് ഫലങ്ങൾ പോലെ അത്ര പ്രിയമായിട്ടില്ല ഇപ്പഴും മൊട്ടാമ്പുളി.എന്നാൽ പാശ്ചാത്യ നാടുകളിലും ഗൾഫിലുമൊക്കെ വൻ ഡിമാൻറാണ് ഇതിന്.രൂപം പോലെ ഗുണവുമുള്ളതിനാൽ അവർ ഗോൾഡൻ ബെറി എന്നാണ് മൊട്ടാമ്പുളിയെ വിളിക്കുന്നതും. തൊലി പൊളിച്ച്  ഉള്ളം കൈയ്യിലെടുത്ത് തിരുമ്മി’പഴുപ്പിച്ച് ‘ കഴിക്കുന്നതാണ് കുട്ടികൾക്ക് ഇഷ്ടം.     ചിലർ നെറ്റിയില്‍ ഇടിച്ച് പൊട്ടിച്ച് ഒച്ചയുണ്ടാക്കാറുമുണ്ട്. കേവലം ഒരു കള സസ്യം എന്നതിനപ്പുറം മൊട്ടാമ്പുളിയെ പലരും കാണാറില്ല.           മുട്ടാമ്പുളിങ്ങ, ഞൊറിഞ്ചൊട്ട എന്നൊക്കെ  അറിയപ്പെടുന്ന ഈ പഴത്തിന് അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോള്‍ വലിയ ഡിമാന്റാണ്.

 ഇതിന്റെ ഗുണഗണങ്ങള്‍ തിരിച്ചറിഞ്ഞ വിദേശ രാജ്യങ്ങള്‍ പലതും ഇവ വ്യാവസായിക അടിസ്ഥാനത്തില്‍ തന്നെ കൃഷി ചെയ്യുന്നുണ്ട്.തെക്കന്‍ കേരളത്തില്‍ ഞൊട്ടാഞൊടിയന്‍ എന്ന് വിളിക്കുന്ന ഈ കാട്ട് ചെടിയുടെ പഴത്തിന് ഒന്നിന് 20 രൂപയോളമാണ് വിദേശങ്ങളില്‍ വില.നമ്മുടെ തേങ്ങയേക്കാള്‍ വിലയുണ്ടെന്നര്‍ഥം.കേരളത്തിലെ പ്രധാന മാളുകളിലും പഴക്കടകളിലും വിദേശ മൊട്ടാമ്പുളികൾ സ്ഥാനം പിടിച്ചു തുടങ്ങിയിട്ടുണ്ട്.

  യു.എ.ഇയില്‍ 10 എണ്ണത്തിന്റെ ഒരു പാക്കറ്റിന് 10 ദിര്‍ഹമാണ് വില. ശരീരവളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതല്‍ വൃക്കരോഗത്തിനും മൂത്രതടസത്തിനും വരെ ഈ പഴം നല്ലതാണ്.

 മഴക്കാലത്താണ് മൊട്ടാമ്പുളി മുളയ്ക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതും. ഇതിന്റെ പച്ച കായയ്ക്ക് ചവര്‍പ്പാണ്.പഴുത്താല്‍ പുളി കലര്‍ന്ന മധുരമുള്ള രുചിയായിരിക്കും.വേനല്‍ കാലത്ത് അങ്ങനെ കാണാറില്ല.ഫൈസിലിസ് മിനിമ  എന്നാണ് ശാസ്ത്ര നാമം. മൊട്ടാമ്പുളി കര്‍ക്കടക കഞ്ഞിക്ക് ഉപയോഗിക്കാറുണ്ട്.