പ്രാഥമിക ആരോഗ്യ കേന്ദ്രം ശുചീകരിച്ചു

നടുവിൽ:നടുവിൽ പ്രാഥമിക ആരോഗ്യ കേന്ദ്രവും പരിസരവും നടുവിൽ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിലെ കുട്ടികൾ ശുചീകരിച്ചു.നടുവിൽ ഗ്രാമ പഞ്ചായത്ത് സ്വച്ഛതാ ഹിസേവയുടെ ഭാഗമായിട്ടാണ് പരിപാടി നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.യു.അബ്ദുള്ള, പ്രിൻസിപ്പൽ സിസ്റ്റർ ഭാഗ്യ എസ്.ഐ.സി, ബേബി ഓടം പള്ളിൽ, ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ, സെക്രട്ടറി എം.ശിഹാബ്,എൽസി പറബേൽ, ഷൈജ ഡൊമിനിക്, ബിന്ദു അനിൽ ,എ.വി.അമ്മിണി,കെ.വി.രതീഷ്,വി.ഇ.ഒ.രഞ്ചിത്ത് എന്നിവർ പങ്കെടുത്തു