പ്രളയദുരിതാശ്വാസം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ധനം സമാഹരിക്കും

പ്രളയദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതിനും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ്, ഇതര സ്വകാര്യ സ്‌കൂളുകള്‍/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ/കേന്ദ്രീയ വിദ്യാലയം, നവോദയ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കും.

സെപ്റ്റംബര്‍ 11ന് കേരളത്തിലാകമാനമുള്ള സ്‌കൂള്‍ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

നവകേരള സൃഷ്ടിക്കായി നടുവിൽ എ എൽ പി സ്കൂളിലെ മുഴുവൻ രക്ഷിതാക്കളും പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളുടെ കൈവശം കൊടുത്തയക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഹെഡ്മിസ്ട്രസ്സ്