പറന്നിറങ്ങി വലിയസ്വപ്നം…

വിമാനത്തിന്റെ ഇരമ്പം കേട്ടുതുടങ്ങിയപ്പോഴേ കണ്ണുകളെല്ലാം മാനത്തേക്കായിരുന്നു. സ്വന്തംകണ്ണുകൾ പോരെന്നുള്ളവർ മൊബൈൽ ക്യാമറക്കണ്ണുകളും മാനത്തേക്കു തുറന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെളുപ്പും ചുവപ്പും ചാർത്തിയ വലിയ യാത്രാ വിമാനം ടെർമിനലിനു മുകളിലൂടെ കിഴക്കുഭാഗത്തേക്ക്.. മേഘക്കീറുകൾക്കിടയിൽ മറഞ്ഞ വിമാനം റൺവേയെ വലംവച്ചു പടിഞ്ഞാറുവശത്തേക്ക്.. 6 തവണ ആകാശത്തുവട്ടമിട്ടു പറന്നശേഷം 11.26നു കിഴക്കുവശത്തെ റൺവേയിൽ ലാൻഡ് ചെയ്തു. ‌‌വിമാനത്താവളത്തിൽ സജ്ജമാക്കിയ ഡോപ്ലർ വെരിഹൈ ഫ്രീക്വൻസി ഓംനി റേഞ്ച് (ഡിവിഒആർ) എന്ന ഉപകരണത്തിന്റെ സഹായത്തോടെയായിരുന്നു ലാൻഡിങ്.