നടുവിലിൽ ചുമട്ട് തൊഴിലാളികളുടെ പിടിവാശി ആന്ധ്രയിൽ നിന്നെത്തിയ ലോറി ഡ്രൈവർ ദുരിതത്തിൽ…

നടുവിൽ: കണ്ണൂർ നടുവിലിൽ തൊഴിലാളികൾ ലോഡ് ഇറക്കാൻ വിസമ്മതിച്ചതോടെ ആന്ധ്രയിൽ നിന്നും സിമന്റുമായെത്തിയ ലോറി ജീവനക്കാർ പെരുവഴിയിലായി. തുടർച്ചയായി 3 ദിവസം അവധി ദിനമായതിനാൽ ഭക്ഷണം പോലും ലഭിക്കാതെ റോഡരികിൽ കഴിയേണ്ട അവസ്ഥയിലാണ്  ഡ്രൈവറും സഹായിയും ശനിയാഴ്ച്ച വൈകുന്നേരം 6 മണിയോടെ സിമന്റ് ലോഡുമായി  ആന്ധ്രയിൽ നിന്നും നടുവിൽ ടൗണിൽഎത്തിയതാണ് ലോറി. രാവിലെ 8 മണി മുതൽ രാത്രി 7 മണി വരെ ചുമട്ടുതൊഴിലാളികളുടെ സേവനം വ്യാപാരികൾക്ക് ലഭ്യമാക്കണമെന്നാണ് ചട്ടമെങ്കിലും ഇവിടുത്തെ തൊഴിലാളികൾ ലോഡ് ഇറക്കാൻ കൂട്ടാക്കിയില്ല. ഇന്ന് ഈസ്റ്ററും നാളെ പൊതുപണിക്കു മാണെന്ന് അറിയാമായിരുന്നിട്ടും ലോറി വഴിയിൽ കിടക്കട്ടെ എന്ന സമീപനമാണ് തൊഴിലാളികളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വ്യാപാരികൾ പറയുന്നു തുടർച്ചയായ അവധി ദിവസങ്ങളിൽ ഭക്ഷണം പോലും ലഭിക്കാതെ വഴിയിൽ കിടക്കേണ്ടി വരുന്നതിന്റെ ആശങ്കയിലാണ് ലോറി ഡ്രൈവറും സഹായിയും 22 ഓളം തൊഴിലാളികൾ നടുവിൽ ടൗണിൽ ഉണ്ടെങ്കിലും 15 പേർ മാത്രമാണ് ശനിയാഴ്ച്ച ജോലിക്കെത്തിയത് ആറു മണിക്ക് എത്തുന്ന സാധനങ്ങൾ 7 മണി വരെ ഇറക്കി തിരുന്നില്ലെങ്കിൽ 7 മണിക്കു ശേഷം കൂലിയിനത്തിൽ ഇരട്ടി തുക വ്യാപാരികൾ നൽകണമെന്നും ചട്ടത്തിൽ പറയുന്നു. തുക എത്രയായാലും കുഴപ്പമില്ല എന്നറിയിച്ചിട്ടും തൊഴിലാളികൾ ലോഡിറക്കാൻ തയ്യാറായില്ല എന്നാണ് സ്ഥാപനമുടമ പറയുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ലോറി ഡ്രൈവറും സഹായിയും തൊഴിലാളികളല്ലേ എന്നും ഇവർ ചോദിക്കുന്നു. അവധി ദിനം കണക്കിലെടുത്തെങ്കിലും ലോഡ് ഇറക്കി തരുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ തൊഴിലാളി സംഘടനാ നേതാക്കളോട് വ്യാപാരികൾ ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. റോഡിൽ കിടക്കുന്നവരും തൊഴിലാളികളാണെന്ന് മനസിലാക്കി അടിയന്തിര ഇടപെടലുകളാണ് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടത്.