നടുവിലിൽ എടിഎം പണിമുടക്ക് !!!

നടുവിൽ ആഗസ്റ്റ് 20 നടുവിൽ ന്യൂസ്

മൂന്ന് മുൻ നിര ബാങ്കുകളുടെ എടിഎം സ്ഥിതി ചെയ്യുന്ന നടുവിലിൽ ഒരാഴ്ചയോളമായി എടിഎംകൾ നിശ്ചലമായ അവസ്ഥയിലാണ്. വിളക്കണ്ണൂർ, മണ്ടളം, പുലിക്കുരുബ,പള്ളിത്തട്ട്, തുടങ്ങിയ മേഘലകളിൽ നിന്നും ദിനം പ്രതി ആയിരക്കണക്കിന്നുജനങ്ങൾ വ്യായവസായിക ആവശ്യങ്ങൾക്കായി നടുവിൽ ടൗണിൽ എത്തുന്നുണ്ട്. ഇവരിൽ പലരും പൈസ കൈയിൽ കരുതാറില്ല. നടുവിൽ ടൗണിൽ തന്നെ സ്ഥിതി ചെയ്യുന്ന മൂന്ന് എടിഎംകളിൽ ഏതെങ്കില്ലും ഒന്നിൽ നിന്ന് ആവശ്യാനുസരണം പണം പിൻവലിക്കുകയാണ് പതിവ്. പക്ഷേ മിക്കാവറും ഈ എടിഎംമുകൾ നിശ്ചലമായിരിക്കുകയോ,പണം ഇല്ലതിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക.അതിനാൽ തന്നെ പലരും തങ്ങളുടെആവശ്യങ്ങൾക്കായി കരുവൻചാൽ ആലക്കോട് തുടങ്ങിയ സമീപ പ്രദേശങ്ങളെ ആശ്രയിക്കുന്ന ഒരു സാഹചര്യം ആണ് നിലവിൽ ഉള്ളത്. മിക്ക ഇടത്തരം കച്ചവടക്കാരുടെ കൈയില്ലും സ്വയ്പിഗ്ഗ് മെഷീൻ ഇല്ലാത്തതും വണം ഇല്ലാത്തതുകൊണ്ട് ജനങ്ങൾ സമീപ പ്രദേശങ്ങളിലേക്ക് പോകുന്നതും കൊണ്ടും നടുവിലിലെ വ്യവസായികൾ വൻ പ്രതിസസിയിലാണ്. ഈ സാഹചര്യം തുടരുകയാണെങ്കിൽ കച്ചവടം മുൻപോട്ട് കൊണ്ടു പോകാൻ പറ്റാത്ത സാഹചര്യം വിദൂരമല്ല എന്നാണ് അവർ അറിയിക്കുന്നത്. പാലക്കയംത്തട്ട്, വൈതൽ മല, തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളടെയും കേന്ദ്രബിന്ദുവാണ് നടുവിൽ ടൗൺ. അവിടങ്ങളിലേക്ക് വരുന്ന സഞ്ചാരകൾക്കും, പ്രവർത്തനക്ഷമമല്ലാത്ത എടിംഎകൾ ഒരു ബാധ്യതയാണ്. ഇപ്പോളുള്ള നിയമ പ്രകാരം എ ടി എം കാർഡ് ഉപയോഗിച്ചാൽ തന്നെ ഒരു ഇടപ്പാട് നടന്നതായാണ് ബാങ്ക് അത് രേഖപ്പെടുത്തുന്നത്. മിക്കവാറും എല്ലാം കഴിയബോളാണ് എടിഎംൽ പണം ഇല്ല എന്ന അറിയിപ്പ്‌ ലഭിക്കുന്നത്. അത് കൊണ്ട് തന്നെ പലരുടെയും അക്കൗഡിൽ നിന്നും ഇടപ്പാട് തുകയും ബാങ്കുകൾ ഈടാക്കുന്നു. ആഴ്ചകളോളം പ്രവർത്തിക്കാതെ കിടക്കുന്ന എ ടി എം കളെക്കുറിച്ച് ആരോട് പരാതി ബോധിപ്പിക്കണം എന്നുള്ള ചിന്തയിലാണ് ജനങ്ങൾ, കാരണം, സിൻഡിക്കേറ്റ് ബാങ്ക് ഒഴികേ മറ്റ് രണ്ട് ബാങ്കുകൾക്കും (സ്റ്റേറ് ബാങ്കും ,കാനറ ബാങ്കും) നടുവിലിൽ ശാഖയില്ല. സിൻഡിക്കേറ്റ് ബാങ്ക് അധികൃതരോട് പറഞ്ഞാൽ നെറ്റ് വർക്ക് സംബന്ധമായ പ്രശ്നങ്ങളാണ് എന്നാണ് അവരുടെ മറുപടി. എത്രയും വേഗം ബന്ധപ്പെട്ട അധികാരികൾ ഇതിനൊരു പരിഹാരം കണ്ടെത്തിയിലെങ്കിൽ അത് നടുവിലിന്റെ വളർച്ചയെ വൻതോതിൽ ബാധിക്കും