തൊണ്ടി മുതല്‍ കണ്ടത്തൊന്‍ പൊലീസ് തമിഴ്നാട്ടിലേക്ക്

ആലക്കോട്: ചെറുപുഴയില്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പാടിയോട്ടുചാല്‍ മച്ചി സ്വദേശി പി.ജെ. സാജ് (30), ജോസ്ഗിരി സ്വദേശി എ.ജെ. അലകനാല്‍ സന്ദീപ് (29) എന്നിവരെയാണ് തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തത്. ഇവരെ അടുത്ത ദിവസം തന്നെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്ന് തമിഴ്നാട് സ്വദേശികളെ ചോദ്യം ചെയ്തുവരുകയാണ്. വീട്ടമ്മയില്‍ നിന്ന് കവര്‍ച്ച ചെയ്ത 30 പവനും 60,000 രൂപയും കണ്ടത്തൊനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. സ്വര്‍ണാഭരണങ്ങള്‍ ഏറെയും തമിഴ്നാട്ടിലും മറ്റും വില്‍പന നടത്തിയെന്നാണത്രെ പ്രതികള്‍ നല്‍കിയ മൊഴി. തൊണ്ടി മുതല്‍ കണ്ടത്തൊനായി കസ്റ്റഡിയിലുള്ള മൂന്നുപേരെയും കൊണ്ട് അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പോകും. കസ്റ്റഡിയിലുള്ള തമിഴ്നാട് സ്വദേശി സബാവതി നിരവധി മോഷണക്കേസിലെ പ്രതിയാണ്. സബാവതി കുട്ടുകാരെയും ഉപയോഗിച്ച് ആസൂത്രിതമായ കവര്‍ച്ചയാണ് ചെറുപുഴയില്‍ നടത്തിയത്. വെടിമരുന്ന് ബിസിനസ് നടത്തുന്ന പി.ജെ. സാജ് ഇടക്കിടെ തമിഴ്നാട്ടില്‍ പോകാറുണ്ടായിരുന്നു. ബിസിനസ് കുറഞ്ഞതോടെയാണ് സംഘം കവര്‍ച്ചയിലേക്ക് തിരിയാന്‍ തീരുമാനിച്ചത്. മാരകായുധങ്ങള്‍, ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് കട്ടര്‍ അടക്കം സംഘത്തില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. കേരളത്തിലുടനീളം വന്‍കവര്‍ച്ചക്കായിരുന്നുവത്രെ സംഘം പദ്ധതിയിട്ടിരുന്നത്. ഇതിന്‍െറതുള്‍പ്പെടെ വിശദാംശങ്ങളും തെളിവും ശേഖരിക്കാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം.