താഴെ വിളക്കണ്ണൂർ പാലം അപകടാവസ്ഥയിൽ

നടുവിൽ ചെങ്ങളായി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മെയിൻ പാലമായ താഴെ വിളക്കണ്ണൂർ പാലം അപകടാവസ്ഥയിൽ .

ദിനം പ്രതി ഭാരം കയറ്റിയ ടിപ്പർ ലോറികളടക്കം നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോവുന്ന ഈ പാലം ഏത് നിമിഷവും തകർന്നു പോവുന്ന നിലയിലാണ് ഉള്ളത് .കോൺക്രീറ്റ് ഇളകി അടിഭാഗത്തെ കമ്പികളടക്കം തകർന്നു വീണു .എത്രയും വേഗം പുതിയ പാലം അനുവദിക്കാത്ത പക്ഷം ഇതുവഴിയുള്ള ഭാരം കയറ്റിയ വാഹനങ്ങൾ നിരോധിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .