ജെ സി ഐ പഴശ്ശി ക്വീൻസ് സ്ഥാനാരോഹണം

വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകുന്ന ആഗോള സംഘടനയായ ജൂനിയർ ചേമ്പർ ഇൻറർ നാഷണലിന്റെ പ്രാദേശിക ഘടകം ജെ സി ഐ പഴശ്ശി ക്വീൻസ് അംഗങ്ങൾ സ്ഥാനമേറ്റു . സ്ഥാനാരോഹണ ചടങ്ങ് മട്ടന്നൂർ മുനിസിപ്പൽ ചെയർ പേർസൺ അനിതാ വേണു ഉദ്ഘാടനം ചെയ്തു . ലയൺസ് മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ഡോ : സുചിത്ര സുധീർ മുഖ്യാധിഥിയും ,വേണുഗോപാൽ മുഖ്യ പ്രഭാഷകനുമായി.ക്വീൻസ് പ്രസിഡണ്ട് ഷബിന സരീഷ് അധ്യക്ഷത വഹിച്ചു . ജിൽസ് , ചന്ദ്രലേഖ യശോധരൻ ,വിനയ ഷാജി , പ്രജിഷ ഷിറോസ് ,ജിമ്ന ചന്ദ്രൻ എന്നിവർ സംസാരിച്ചു .6000 പേരുടെ ഡാറ്റാ ഉൾകൊള്ളുന്ന ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി പുറത്തിറക്കി .