കോട്ടയം തട്ടിൽ നിന്നും പാലക്കയത്തേക്കുള്ള റോഡ് ടാർ ചെയ്തു

നടുവിൽ: വിനോദ സഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിലേക്കുള്ള റോഡ് ടാർ ചെയ്തു.കോട്ടയം തട്ടിലെത്തുന്നവർക്ക് ഇനി സ്വന്തം വാഹനത്തിൽ മലമുകളിൽ എത്താം. ഒരു കിലോമീറ്റർ മാത്രമുള്ള ദൂരത്തിന് ടാക്സി ജീപ്പുകാർ 300 രൂപ വരെ ഒരു ഭാഗത്തേക്ക് വാങ്ങിച്ചിരുന്നു. ഈ ചൂഷണത്തിൽ നിന്നും ഇനി സന്ദർശകർക്ക് മോചനമായി.
എന്നാൽ പുലിക്കുരുമ്പയിൽ നിന്ന് കൈതളം വഴിയും മണ്ടളത്തു നിന്ന് ചേറ്റടി വഴിയും കോട്ടയം തട്ടിലെത്തുന്ന റോഡുകൾ പാടെ തകർന്നു കിടക്കുകയാണ്. രണ്ട് റോഡിലൂടെയും കാറുകൾക്ക് കടന്നു പോകാൻ പറ്റുന്നില്ല. ഇതു കൂടി ഗതാഗത യോഗ്യമാക്കിയാലേ പുതിയ റോഡിന്റെ ഗുണം യാത്രക്കാർക്ക് ലഭിക്കൂ.16.5 ലക്ഷം മുടക്കിയാണ് റോഡ് ടാർ ചെയ്തത്.