കെ.എസ്.ആർ.ടി.സി. സർവീസ് കുറച്ചതിൽ പ്രതിഷേധം

യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു
നടുവിൽ:തളിപ്പറമ്പ -നടുവിൽ -കുടിയാന്മല ദേശസാൽകൃത റൂട്ടിൽ നിർത്തലാക്കിയ  കെ.എസ്.ആർ.ടി.സി. സർവീസുകൾ പുന:സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി. നടുവിലിൽ നടന്ന സമരം സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി.ലിജേഷ് അധ്യക്ഷത വഹിച്ചു.ബിജു പുളിയന്തൊട്ടി, വിൻസെന്റ് പല്ലാട്ട്,ജിത്തു തോമസ്,ജെസ്റ്റിസൺ ചാണ്ടിക്കൊല്ലി, ടി.സി.രഞ്ജിത്, സുനിൽകുമാർ,ജോബിൻ ജോസ്, ജിസ്മോൻ ഓതറ,അജയൻ നടുവിൽ,ജംഷീർ ചുഴലി,ആൽബർട്ട് പ്ലാത്തോട്ടം തുടങ്ങിയവർ നേതൃത്വം നൽകി