കണ്ണൂർ ജില്ലയിൽ 31 വില്ലേജുകൾ പ്രളയ ദുരിത ബാധിതം

താലൂക്ക് തിരിച്ച് പ്രളയ ദുരിത ബാധിത വില്ലേജുകൾ –

ഇരിട്ടി -11,തളിപ്പറമ്പ്-15,കണ്ണൂർ -4 പയ്യന്നൂർ -1 
നടുവിൽ: കണ്ണൂർ ജില്ലയിലെ 31 വില്ലേജുകളെ പ്രളയ ദുരിത ബാധിതമായി സർക്കാർ പ്രഖ്യാപിച്ചു. ഇതു പ്രകാരം ഇരിട്ടി താലൂക്കിൽ 11ഉം തളിപ്പറമ്പിൽ 15 ഉം കണ്ണൂരിൽ നാലും പയ്യന്നൂരിൽ ഒന്നും വില്ലേജുകളാണ് പട്ടികയിൽ ഉള്ളത്.

 കൊട്ടിയൂർ,കേളകം,കണിച്ചാർ, വിളമന, നുച്ച്യാട്, പായം,ആറളം, അയ്യങ്കുന്ന്, തില്ലങ്കേരി, മുഴക്കുന്ന്,വയത്തൂർ(ഇരിട്ടി).

 ഏരുവേശി,കൂവേരി, തളിപ്പറമ്പ,പയ്യാവൂർ,ഇരിക്കൂർ,നടുവിൽ,ഉദയഗിരി, ചെങ്ങളായി,ചപ്പാരപ്പടവ്,കുറുമാത്തൂർ, പന്നിയൂർ,വെള്ളാട്, ശ്രീകണ്ഠപുരം,ആന്തൂർ,കുറ്റ്യാട്ടൂർ(തളിപ്പറമ്പ്).

ചെറുപുഴ(പയ്യന്നൂർ). എടക്കാട്,മുഴപ്പിലങ്ങാട്,ചിറക്കൽ,എളയാവൂർ(കണ്ണൂർ).

 നടുവിൽ പഞ്ചായത്തിലെ പ്രദേശങ്ങൾ ഉൾപ്പെടുന്ന നടുവിൽ, വെള്ളാട് വില്ലേജുകൾ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.