Today:

  • മലയോര ഹൈവേ - ഓവുചാൽ - ഊരാളുങ്കൽ സൊസൈറ്റി (ULCCS)

    മലയോര ഹൈവേ നി‌ർമാണത്തിൽ അപാകത

    0

    ഇത് ബംഗാളികൾ നിർമിച്ചതല്ല, കേരളത്തിലെ അറിയപ്പെടുന്നതും, യു എൻ അംഗീകാരവും iso903 സർട്ടിഫിക്കറ്റ്ന് അർഹരായ ഊരാളുങ്കൽ സൊസൈറ്റി (ULCCS) കീഴിൽ നിർമാണം നടത്തി വരുന്ന മലയോര ഹൈവേയുടെ ഭാഗമായ നടുവിൽ പ്രദേശത്തെ ഏതാനും ഭാഗങ്ങളിലെ ചില ചിത്രങ്ങൾ മാത്രമാണ്. മേൽനോട്ടത്തിലെ അപാകതയും ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥയും ആണ് ഇവിടെ കാണപ്പെടുന്നത്.നിലവിലുള്ള ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനും ഓവ് ചാലുകളും കരാറിൽ ഉൾപ്പെട്ടിട്ടുള്ളതാണ്, എന്നാൽ പഴയ പോസ്റ്റുകൾ നിലനിൽക്കെ തന്നെ റോഡ് പണി പുരോഗമിക്കുന്നതും ഇലക്ട്രിക് പോസ്റ്റുകൾ ഓവ് ചാലിന് നടുവിൽ ആയി സ്ഥാപിക്കപ്പെട്ടിട്ടുള്ളതും പലയിടങ്ങളിൽ കാണുവാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള പോസ്റ്റുകളിൽ മാലിന്യം തങ്ങിനിന്ന് റോഡിലേക്ക് നിറഞ്ഞൊഴുകുന്നതി‌ന് കാരണമായേക്കാം. കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിയിൽ ബന്ധപ്പെട്ടപ്പോൾ തങ്ങൾ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള പണം കെ എസ് ഈ ബി (KSEB)ക്ക് നേരത്തെ തന്ന അടച്ചിട്ടുള്ളതാണെന്നും, മാറ്റി സ്ഥാപിക്കുന്നതും മറ്റും അവരുടെ ജോലി ആണെന്നും, നിങ്ങൾ PWD യിൽ ബന്ധപ്പെടാനും ഞങ്ങളുമായി സംസാരിക്കേണ്ട ആവശ്യാമില്ലെന്നുമുള്ള ധാർഷ്ട്യമായ മറുപടി ആണ് ലഭിച്ചത്. നിലവിലുള്ള പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്തതിനാൽ വാഹനഗതാഗത തടസപ്പെടാനും അപകടം ക്ഷണിച്ചു വരുത്താനുമുള്ള സാധ്യത വലുതാണ്. ഈ പോസ്റ്റുകളിൽ വാഹനം തട്ടുകയോ മുട്ടുകയോ ചെയ്ത് കേടുപാടുകൾ സംഭവിചാലും പഴി വാഹന ഉടമക്ക് തന്നെയാണ് വരാൻ പോകുക, അതാണ് കെ എസ് ഈ ബി നിലപാടും. ഉദ്യോഗസ്ഥന്മാരുടെ കെടുകാര്യസ്ഥതയും നിരുത്തരവാദപരമായ മേൽനോട്ടവും ഒരു നാടിന്റെ സ്വപ്നമാണ് തകർക്കുന്നത്. റോഡിന് ആവശ്യമായ സ്ഥലം നഷ്ടം ഒന്നും വാങ്ങാതെ തന്നെ സ്വമേധയാ വിട്ടു കൊടുത്ത ജനങ്ങളോട് ഇവർ കാണിക്കുന്നത് കടുത്ത അവഗണനയും നിർമാണത്തിൽ വൻ അപാകതയും ആണെന്നാണ് പൊതു ജന ആക്ഷേപം. 239 total views, no views today

Scroll To Top

Options

Layout type:

liquidfixed

Layout color: