Today:

ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു

Posted by Shaji Puthiyapurayil0

നടുവില്‍: മൂകാംബിക ബാലഗോകുലം വിവേകാനന്ദ ബാലഗോകുലം എന്നിവ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.തൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര അയ്യപ്പ വനടുര്‍ഗ്ഗ ക്ഷേത്രത്തില്‍ സമാപിച്ചു. ശ്രീകൃഷ്ണന്റെയും ഗോപികമാരുടെയും വേഷം ധരിച്ച കുട്ടികള്‍ കാഴ്ചക്കാരുടെ മനം കവര്‍ന്നു.നിശ്ചല ദൃശ്യങ്ങള്‍ ശോഭയാത്രക്ക് മാറ്റുകൂട്ടി.വാദ്യമേളങ്ങളോടെ മുത്തുക്കുടകളുമായി വനിതകളും ശോഭയാത്രയില്‍ അണിനിരന്നു.സമാപനയോഗത്തില്‍ പി പി അരുണ്‍കുമാര്‍ സംസാരിച്ചു.

Tags

|

0 Comments

A- A A+

Options

Layout type:

liquidfixed

Layout color: