Today:

  • സ്വീകരണം നല്‍കി ..

    0

    നടുവില്‍: പൊടിപടലങ്ങള്‍ അന്തരീക്ഷത്തിലുണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠനം നടത്തിയ ഡോ.എം.ജി.മനോജിന് കുടിയാന്മലയല്‍ പൗരസ്വീകരണം നലകി. ഡി.വൈ.എഫ്.ഐ., അനുപമ ഗ്രന്ഥാലയം എന്നിവ ചേര്‍ന്നാണ് സ്വീകരണ പരിപാടികള്‍ ഒരുക്കിയത്. അമേരിക്കയും ചൈനയും സംയുക്തമായി നടത്തുന്ന പഠനത്തിന് ഒന്നേകാല്‍ കോടിയുടെ സ്‌കോളര്‍ഷിപ്പിന് മനോജ് അര്‍ഹനായിട്ടുണ്ട്.  ഇരിക്കൂര്‍ ...

  • ആധാര്‍ കാര്‍ഡ് ഉപേക്ഷിച്ച നിലയില്‍

    0

    നടുവില്‍:ആധാര്‍ കാര്‍ഡുകള്‍ വഴിവക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ടൗണിനടുത്ത് പെരൂഞ്ഞിയിലെ വഴിവക്കിലുള്ള പാറപ്പുറത്തുനിന്നാണ് പത്തോളം കാര്‍ഡുകള്‍ നാട്ടുകാര്‍ക്ക് കിട്ടിയത്. ഇതോടെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പോസ്റ്റോഫീസ് ഉപരോധിച്ചു. പി.ആര്‍.സുരേഷ്, എ.റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി. അസിസ്റ്റന്റ് പോസ്റ്റല്‍ സൂപ്രണ്ടുമായി നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് ഉപരോധം ...

  • ഗാന്ധിസ്മൃതി ജ്യോതിപ്രയാണം

    0

    നടുവില്‍: നടുവില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതി ജ്യോതിപ്രയാണം അഡ്വ. സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിന്‍സന്റ് പല്ലാട്ട് അധ്യക്ഷത വഹിച്ചു. പി.വി.നാരായണന്‍ നമ്പ്യാര്‍, ബേബി ഓടംപള്ളി, ത്രേസ്യാമ്മ ജോസഫ് എന്നിവര്‍ സംസാരിച്ചു. സമാപനയോഗം നടുവില്‍ പഞ്ചായത്ത് ...

  • വൈതല്‍മല ടൂറിസം കോംപ്ലക്‌സ് വൈദ്യുതീകരണം ഉടന്‍-മന്ത്രി

    0

    വൈതല്‍മല: വൈതല്‍മലയിലെ ടൂറിസം കോംപ്ലക്‌സ് വൈദ്യുതീകരണത്തിന് ഉടന്‍ നടപടിയെടുക്കുമെന്ന് ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. വൈതല്‍മല ടൂറിസം കണ്‍സോര്‍ഷ്യം സംഘടിപ്പിച്ച പശ്ചിമഘട്ട മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  വൈതല്‍മല റോഡ് ടൂറിസം വകുപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടുത്ത ബജറ്റില്‍ തുക വകയിരുത്തും. അടിസ്ഥാനസൗകര്യ വികസനത്തിന് ഫണ്ട് നല്‍കാനും ...

  • നടുവില്‍ പ്രശ്‌നം: എ ഗ്രൂപ്പ് യോഗംചേര്‍ന്നു

    0

    നടുവില്‍: നടുവില്‍ പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് യോഗംചേര്‍ന്നു. പുലിക്കുരുമ്പ കമ്മ്യൂണിറ്റി ഹാളില്‍ വ്യാഴാഴ്ച നാലുമണിക്കായിരുന്നു യോഗം. പങ്കെടുത്തവരില്‍ ഭൂരിപക്ഷവും പ്രസിഡന്റ് പി.ടി.മാത്യുവിനെ മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചു. എന്നാല്‍ മുസ്‌ലിംലീഗ് നേതൃത്വത്തിന് വഴങ്ങരുതെന്നും കോണ്‍ഗ്രസ്സിന്റെ ആത്മാഭിമാനം ...

Options

Layout type:

liquidfixed

Layout color: