Today:

  • 23ndvl2

    അങ്ങാടിയിലെത്തിയ പച്ചിലപാമ്പിന് അങ്ങാടിക്കുരുവി ഇര

    0

    നടുവില്‍: നടുവില്‍ ബസ്സ് സ്റ്റാന്‍ഡിനോട്‌ ചേര്‍ന്ന മാവിന്‍ കൊമ്പത്ത് പച്ചിലപാമ്പ്‌ അങ്ങാടിക്കുരിവിയെ ഇരയാക്കി.രണ്ട് മീറ്ററിലധികം നീളമുള്ള പാമ്പും കുരുവിയും തമ്മിലുണ്ടായ മല്‍പ്പിടുത്തം കണ്ട് ആളുകള്‍ കൂടിയപ്പോള്‍ കുരുവിയെ ഉപേക്ഷിച്ച് പാമ്പ് രക്ഷപ്പെട്ടു.മരത്തിലെ സ്ഥിരം സന്ദര്‍ശകനാണ് പാമ്പ്. 350 total views, 2 views today

  • 17ndvl 1

    നിയന്ത്രണം വിട്ട ബസ്സ്‌ മതില്‍ തകര്‍ത്തു ..

    0

    നടുവില്‍: നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട് വീടിന്‍റെ മതില്‍ തകര്‍ത്തു.ശനിയാഴ്ച രാവിലെ പുലിക്കുരുമ്പ വേങ്കുന്നിലാണ് അപകടം.അരിവിളഞ്ഞപോയില്‍നിന്ന് ഇരിട്ടിയിലേക്ക്‌ പോകുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.ഡ്രൈവറുടെ മനസാനിധ്യം കൊണ്ടാണ് വലിയൊരപകടത്തില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത്. 323 total views, no views today

  • DSC02448

    പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു രണ്ട് ക്വാറികള്‍ പൂട്ടിച്ചു

    0

    നടുവില്‍: നടുവില്‍ പഞ്ചായത്തില്‍ വീണ്ടും ക്വാറി വിവാദം. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എന്‍.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചതിനെത്തുടര്‍ന്ന് പാറ്റാക്കളത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് ക്വാറികള്‍ തിങ്കളാഴ്ച പൂട്ടിച്ചു. പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 18 ക്വാറികളില്‍ രണ്ടെണ്ണത്തിനുമാത്രമാണ് ലൈസന്‍സുള്ളത്. അനധികൃത ക്വാറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ ...

  • 12ndvl 1

    റോഡില്‍ യാത്രക്കാരെ വീഴ്ത്താന്‍ ‘മാന്‍ഹോളുകള്‍’

    0

    നടുവില്‍: മെക്കാഡം ടാറിങ് പുരോഗമിക്കുന്ന മന്ന-കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ അപകടഭീഷണിയായി മാന്‍ഹോളുകള്‍. ഒടുവള്ളിവരെയുള്ള ടാറിങ്ങും അനുബന്ധ ജോലികളും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. മന്നയ്ക്കും ഒടുവള്ളിക്കുമിടയില്‍ നാലിടത്താണ് മാന്‍ഹോളുകള്‍ ഭീഷണിയായത്. റോഡില്‍ത്തന്നെ ഉയര്‍ന്നുനില്‍ക്കുന്ന മാന്‍ഹോളില്‍ത്തട്ടി അപകടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതായി വാഹന ഡ്രൈവര്‍മാരും യാത്രക്കാരും പറയുന്നു. ...

  • 10ndvl1

    കേരളത്തിലെ കൃഷി അറിയാന്‍ ഫ്രാന്‍സില്‍നിന്ന് കര്‍ഷകര്‍

    0

    നടുവില്‍: കേരളത്തിലെ കൃഷി അടുത്തറിയാന്‍ ഫ്രാന്‍സില്‍നിന്നുള്ള കര്‍ഷകര്‍ നടുവില്‍ പഞ്ചായത്തിലെത്തി. കര്‍ഷക ദമ്പതിമാരായ ഡാനിയല്‍ ഡെല്‍മോട്ടി, പ്രോക്‌സ, റാഫേല്‍ പോളിന്‍, മാരി എന്നിവരാണ് ആനക്കുഴിയിലെ കൃഷിയിടത്തിലെത്തിയത്. കേരള കാര്‍ഷിക സര്‍വകലാശാലയും പന്നിയൂര്‍ കൃഷിവിജ്ഞാനകേന്ദ്രവും മാര്‍ഗനിര്‍ദേശംനല്കി വളര്‍ത്തിയെടുത്ത വാഴത്തോട്ടമാണ് പ്രധാനമായും ഇവര്‍ സന്ദര്‍ശിച്ചത്. ...

Options

Layout type:

liquidfixed

Layout color: