-
നടുവില്‍ പഞ്ചായത്തില്‍ 1.2 കോടിരൂപയുടെ റോഡ് വികസനത്തിന് ഭരണാനുമതി
നടുവില്‍: ഒറ്റത്തവണ പുനഃരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നടുവില്‍ പഞ്ചായത്തിലെ ആറ് റോഡുകളുടെ വികസനത്തിന് ഭരണാനുമതി ലഭിച്ചു. രണ്ട് റോഡുകളുടെ എസ്റ്റിമേറ്റ് ലഭിച്ചാലുടന്‍ ഭരണാനുമതി ലഭിക്കും. വെള്ളാട്-പാത്തന്‍പാറ (20 ലക്ഷം), വെള്ളാട്-തേര്‍മല (15 ലക്ഷം), ഷാപ്പ് കവല-താവുന്ന് ഭാഗം (15 ലക്ഷം), വെള്ളാട്-മാവുഞ്ചാല്‍ ...
-
തഞ്ചാവൂര്‍ വാട്ടം തെങ്ങുകര്‍ഷകര്‍ ആശങ്കയില്‍
നടുവില്‍: തഞ്ചാവൂര്‍ വാട്ടം വ്യാപകമായതോടെ എന്തുചെയ്യണമെന്നറിയാതെ കര്‍ഷകര്‍. മലയോര മേഖലയില്‍ പല സ്ഥലങ്ങളിലും രോഗം തിരിച്ചറിഞ്ഞിട്ടുണ്ട്. നൂറുകണക്കിന് തെങ്ങുകള്‍ രോഗം ബാധിച്ച് നശിക്കാറായ നിലയിലാണ്. നടുവില്‍ പഞ്ചായത്തില്‍ രണ്ടുവര്‍ഷം മുമ്പുതന്നെ തെങ്ങുരോഗം ശ്രദ്ധയില്‍പ്പെട്ടുവെങ്കിലും തഞ്ചാവൂര്‍ വാട്ടമാണെന്ന് കര്‍ഷകര്‍ക്ക് മനസ്സിലായിരുന്നില്ല. തെങ്ങിന്റെ മണ്ട ...
-
ജയകൃഷ്ണന്‍മാസ്റ്റര്‍ വധത്തിനു പിന്നിലും ടി.പി.വധത്തിലെ ആസൂത്രകര്‍ -കെ.സുരേന്ദ്രന്
നടുവില്‍: കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ വധത്തിന് പിന്നിലും ടി.പി.വധത്തിലെ ആസൂത്രകരാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍, പന്ന്യന്നൂര്‍ ചന്ദ്രന്, അശ്വിനികുമാര്‍ എന്നിവരുടെ കൊലപാതകങ്ങള്‍ സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ കമ്മിറ്റി നടത്തുന്ന പ്രക്ഷോഭജാഥയ്ക്ക് നടുവിലില്‍ നല്കിയ സ്വീകരണം ...
-
തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേടെന്ന് ഓംബുഡ്സ്മാന്റെ കണ്ടെത്തല്‍
നടുവില്‍: നടുവില്‍ ഗ്രാമപ്പഞ്ചായത്തില്‍ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട് നടന്നുവെന്ന് ഓംബുഡ്സ്മാന്റെ കണ്ടെത്തല്‍. രേഖാമൂലവും ഫോണിലും പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. വേതനം നല്കുന്നതില് കാലതാമസം ഉണ്ടായതായും തൊഴിലാളികള്‍ കൊണ്ടുവരുന്ന പണിയായുധങ്ങള്‍ക്ക് വാടക നല്കാതിരിക്കുന്നതായും കണ്ടെത്തി. മാസ്റ്റര്‍ റോളില്‍ ...
-
പെന്‍ഷന്‍വകുപ്പ് വേണം
നടുവില്‍: പെന്‍ഷന്‍കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പെന്‍ഷന്‍വകുപ്പ് രൂപവത്കരിക്കണമെന്ന് കെ.എസ്.എസ്.പി.യു. നടുവില്‍ യൂണിറ്റ് കണ്വെന്ഷന് ആവശ്യപ്പെട്ടു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. പി.നാരായണന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. നവാഗതരെ സ്വീകരിക്കലും അംഗത്വവിതരണവും സ്റ്റേറ്റ് കൗണ്‍സിലര്‍ പി.പി.ദാമോദരന്‍ നമ്പ്യാര്‍ നിര്‍വഹിച്ചു. എന്‍ഡോവ്മെന്റ് ...