ഡി.വൈ.എഫ്.ഐ പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി മർദിച്ചു;ഏഴു പേർക്കെതിരെ കേസ്
നടുവിൽ: ഡി.വൈ.എഫ്.ഐ പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി മർദിച്ചു. സാരമായി പരിക്കേറ്റ നടുവിൽ ടൗണിനടുത്ത പുതിയകത്ത് ഷാക്കിറിനെ (20) തളിപ്പറമ്പ് സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് നടുവിൽ ടൗണിലായിരുന്നു സംഭവം.റോഡരികിൽ നിൽക്കുകയായിരുന്ന ഷാക്കിറിനെ ജീപ്പിലെത്തിയ ഒരു സംഘം മർദിച്ച് ജീപ്പിൽ വലിച്ചു കയറ്റി കൊണ്ടുപോവുകയായിരുന്നു.കണ്ണാടിപ്പാറയിലെ വിജനമായ സ്ഥലത്തേക്ക് കൊണ്ടു പോകുന്നതിനിടയിൽ ക്രൂരമായി മർദിച്ചതായും ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നെന്നും ഷാക്കിർ പോലീസിനു കൊടുത്ത മൊഴിയിൽ പറയുന്നു. തലക്ക് പിറകിൽ വെട്ടേറ്റും ദേഹമാകെ മർദനമേറ്റും പരിക്കുണ്ട്.
സംഭവത്തിൽ 7 പേർക്കെതിരെ കുടിയാന്മല പോലീസ് കേസെടുത്തു. 5 പേരെ പിടികൂടി.വരിക്കൻ ഇടത്തിൽ ഷിജു ( 47), കല്ലിങ്കൽ ദീപു (27), പ്രജിൻ(35), ഇല്ലിച്ചുവട്ടിൽ രാജേഷ്( 43), രാജേഷ്(27), ആലപ്പാട്ടിൽ പ്രജീഷ്, ആലപ്പാട്ടിൽ ഷിനോജ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.ഇവർ സഞ്ചരിച്ച ജീപ്പ് കസ്റ്റഡിയിൽ എടുത്തു.
222 total views, 3 views today
Leave Comment previous article | next article
0 Comments