Today:

റേഷൻ മുൻഗണനാ പട്ടിക; വീണ്ടും പഞ്ചായത്തിന്റെ തലയിലേക്ക്

Posted by Mohanan Alora0

നടുവിൽ: താലൂക്ക് സപ്ലൈ ഓഫീസർ തയ്യാറാക്കിയ റേഷൻ മുൻഗണനാ പട്ടിക പഞ്ചായത്തുകളുടെ അംഗീകാരത്തിനായി വീണ്ടുമയച്ചു.പരാതി പ്രളയത്തെ തുടർന്ന് പഞ്ചായത്തുകൾ മാർക്ക് നൽകി തയ്യാറാക്കിയ അന്തിമ ലിസ്റ്റാണ് താലൂക്ക് സപ്ലൈ ഓഫീസർക്ക് ന ൽകിയിരുന്നത്.ഭക്ഷ്യ ഭാദ്രതാ നിയമപ്രകാരം ഗ്രാമസഭയിൽ വായിച്ച് ഭരണസമിതി ഒറ്റവാക്കാൽ അംഗീകരിക്കണമെന്നുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് ഗ്രാമപഞ്ചായത്തുകളിൽ എത്തിയിട്ടുള്ളത്.23-നകം ഗ്രാമസഭകൾ വിളിച്ചു ചേർക്കണം.
എന്നാൽ റേഷൻ കട അടിസ്ഥാനത്തിൽ തയ്യാറാക്കിയ ലിസ്റ്റ് വാർഡ് തലത്തിൽ എങ്ങനെ വായിക്കുമെന്നാണ് അധികൃതർ ചോദിക്കുന്നത്. ഒരു റേഷൻ കടയിൽ തന്നെ പല വാർഡുകളിലെ ആളുകളുണ്ടാവും.
ലിസ്റ്റിൽ പേര് ഉൾപ്പെടുത്തിയത് മെമ്പർമാരാണെന്ന് തെറ്റിദ്ധാരണ ഇതുമൂലം ഉണ്ടാകുമെന്നും ജനപ്രതിനിധികൾക്ക് അഭിപ്രായമുണ്ട്.
വാർഷിക പദ്ധതികൾക്ക് അന്തിമ രൂപം നൽകേണ്ട സമയത്താണ് ഗ്രാമ സഭയും മറ്റും വിളിച്ചു ചേർക്കേണ്ടി വരുന്നത്.ചുരുങ്ങിയ സമയം മാത്രം നൽകി തങ്ങളുടെ ഉത്തരവാദിത്വം സിവിൽ സപ്ലൈസ് വകുപ്പ് ഗ്രാമപഞ്ചായത്തുകൾക്ക് നൽകുന്നതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.പല പഞ്ചായത്തുക്കളിലും ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്ത സ്ഥിതിയാണുള്ളത്.

161 total views, 2 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: