Today:

എസ്.എൻ .ഡി.പിയെ തകർക്കാൻ ശ്രമിക്കുന്നവർ സമുദായത്തിന് ഒന്നും നൽകിയിട്ടില്ല -വെള്ളാപ്പള്ളി നടേശൻ

Posted by Shaji Puthiyapurayil0

നടുവിൽ:എസ്.എൻ .ഡി.പിയെ തകർക്കാൻ ശ്രമിക്കുന്നവർ സമുദായത്തിന്ഒന്നും നൽകിയിട്ടില്ലെന്ന് എസ്.എൻ. ഡി.പി.യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.നടുവിൽ എസ്.എൻ .ഡി.പി ശാഖാ യോഗം സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അധികാരത്തിൽ ഇരുന്നപ്പോൾ മലബാറിലെ പിന്നാക്ക ജന വിഭാഗങ്ങൾക്ക് ഇരു മുന്നണികളും നീതി നൽകിയില്ല.കണ്ണൂരിൽ ഒരു കോളേജ് ഉണ്ടെന്നതൊഴിച്ചാൽ കാസർകോട്,വയനാട് ജില്ലകളിൽ യോഗത്തിന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്ല.
മൈക്രോ ഫിനാൻസ് പദ്ധതിയിലൂടെ നടുവിൽ ശാഖാ യോഗത്തിനും സഹായങ്ങൾ നൽകാൻ കഴിഞ്ഞിട്ടുണ്ട്.തനിക്ക് രാഷ്ട്രീയ മോഹങ്ങൾ ഇല്ലെന്നും സമുദായത്തിനു അവകാശപ്പെട്ടത് ചോദിച്ചു വാങ്ങുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്‌ അധ്യക്ഷത വഹിച്ചു.സ്വാമി പ്രേമാനന്ദ,പ്രീതി നടേശൻ,ധനേന്ദ്രൻ,പി.ആർ.ഭരതൻ,മുജീബ്റഹ്മാൻ റഹ്മാൻ ദാരിമി,ഫാ.ചാക്കോകുടിപ്പറമ്പിൽ,വി.പി.ദാസൻ,പി.പി.രാഘവൻ,ബാലകൃഷ്ണൻ കപ്പള്ളി,കെ.കെ.രവീന്ദ്രൻ,എം.കെ.രാജീവൻ,വാസമ്മ ശശിധരൻ,ശാന്ത സുരേന്ദ്രൻ, പി.പി.കുഞ്ഞിരാമൻ,ടി.കെ.ചിണ്ടൻ,എം.ആർ.റിജേഷ്,സാരോജിനി മുതിരമല,പ്രമീള ഭാസ്കരൻ,കെ.വി.മുകുന്ദൻ,ഇ.ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു.
സുവർണ ജൂബിലി ഓഡിറ്റോറിയത്തിൻറെ ശിലാസ്ഥാപനവും ആദ്യകാല പ്രവർത്തകരെ ആദരിക്കലും വെള്ളാപ്പള്ളി നിർവഹിച്ചു.ഘോഷയാത്ര,തിരുവാതിരക്കളി,തിരുവനന്തപുരം ബ്രഹ്മപുത്രയുടെ ജടാധരൻ നാടകവും ഉണ്ടായി.

328 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: