Today:

സബ്ബ് ജില്ലാ കലോത്സവം സബ്ജില്ലാ കലോത്സവം സമാപിച്ചു

Posted by Shaji Puthiyapurayil0

നടുവിൽ: നാല് ദിവസമായി നടുവില്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന് വരുന്ന തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത ഉദ്ഘാടനം ചെയ്തു. നടുവില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാലന്‍ അദ്ധ്യക്ഷയായി. എഇഒ ഇ ശ്രീധരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സജി ഓതറ, ഐ വി നാരായണന്‍, ബാബു ഓടമ്പള്ളി, കെ പി അബ്ദുള്‍ ഷുക്കൂര്‍ , വി അന്‍ വര്‍ , സി പി ഷീജ, എ ഇ റജീന എന്നിവര്‍ സംസാരിച്ചു. കെ പി ദാമോദരന്‍ സ്വാഗതവും കെ മനേഷ് നന്ദിയും പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി ഓവറോള്‍ കിരീടം നേടിയ സ്കൂളുകളും പോയന്റും. എല്‍ പി അറബിക്: പൂണങ്ങോട് എല്‍പിഎസ് (45), തളിപ്പറമ്പ് യത്തീംഖാന എല്‍പിഎസ് (43), കരിപ്പാല്‍ എസ് വി യുപിഎസ് (41). യു പി അറബിക്: തളീപ്പറമ്പ് ജിഎംയുപിഎസ് (65), യത്തീംഖാന യുപിഎസ് (58), കുപ്പം എംഎംയുപിഎസ് (44). എച്ച്എസ് അറബിക്: തളീപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (91), സര്‍ സെയ്യിദ് ഹൈസ്കൂള്‍ തളീപ്പറമ്പ് (74), ഗവ: ഹൈസ്കൂള്‍ പാച്ചേനി (56). യു പി സംസ്ക്റ്തം : കരിപ്പാല്‍ എസ് വി യുപിഎസ് (85), ത്രിച്ചംബ്ബരം യുപിഎസ് (75), കൊട്ടക്കാനം എയുപിഎസ് (74).എച്ച് എസ് സംസ്ക്റ്തം: ബിവിജെ എംഎച്ച്എസ് പെരുമ്പടവ് (83), തളീപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ (72), ചപ്പാരപ്പടവ് ഹൈസ്കൂള്‍ (67). എല്‍പി ജനറല്‍ : വെള്ളാവ് എല്‍പിഎസ് (53), സെന്റ് ജോസഫ് എച്ച്എസ് പുഷ്പഗിരി (48), ത്റ്ച്ചംബ്ബരം യുപിഎസ് (47). യുപി ജനറല്‍ : തളീപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ (73), ആലക്കോട് നിര്‍മ്മല യുപിഎസ് (69), സെന്റ് ജോസഫ് എച്ച്എസ് പുഷ്പഗിരി (64). വായാട്ടുപ്പറമ്പ് എസ് വി യുപി എസ് (64). എച്ച് എസ് ജനറല്‍ : തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (162), തളീപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (159), തളീപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ (112). ഹയര്‍ സെക്കണ്ടറി ജനറല്‍ : തളീപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ (141), തളീപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (137), തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (137), സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വായാട്ടുപ്പറമ്പ് (125).

406 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: