Today:

നടുവില്‍ കലോത്സവം ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Posted by Shaji Puthiyapurayil0

നടുവില്‍: തിങ്കളാഴ്ച നടുവില്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ച തളീപ്പറമ്പ് നോര്‍ത്ത് ഉപജില്ല കേരള സ്കൂള്‍ കലോത്സവത്തിന്റെ ഔപജാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോയി കൊന്നക്കല്‍ നിര്‍വ്വഹിച്ചു. നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാലന്‍ അദ്ധ്യക്ഷയായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം വി എ റഹീം, ത്രേസ്യാമ ജോസഫ്, ഷീബ ജയരാജന്‍, കെ ഗോവിന്ദന്‍, എം രാജേഷ്, കെ മുഹമ്മദ് കുഞ്ഞി, കെ പി കണ്ണന്‍, സി യു ഇമ്മാനുവല്‍ , സി പി ലക്ഷ്മണന്‍, ആര്‍ ഗോപാലന്‍, ഇ പി ഉണ്ണിക്റ്ഷ്ണന്‍, എം എസ് വിക്രമന്‍, എന്‍ ഷീന എന്നിവര്‍ സംസാരിച്ചു. കെ പി ദാമോദരന്‍ സ്വാഗതവും, എം രാധാക്റ്ഷ്ണന്‍ നന്ദിയും പറഞ്ഞു. കലോത്സവത്തിന്റെ രണ്ടാം നാള്‍ പിന്നിടുമ്പോള്‍ വിവിത വിഭാഗങ്ങളിലായി മുന്നിലുള്ള സ്കൂളുകള്‍ ബ്രാക്കറ്റില്‍ പോയന്റ് നിലയും. ഹയര്‍ സെക്കണ്ടറി: തളീപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (49), വായാട്ടുപ്പറമ്പ് സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (46), തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (45). ഹൈസ്കൂള്‍ : തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (53), തളിപ്പറമ്പ് ടാഗോര്‍ വിദ്യാനിഗേതന്‍ (50), വായാട്ടുപ്പറമ്പ് സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (41). യു പി: തടിക്കടവ് ഗവ: ഹൈസ്കൂള്‍ (32), ആലക്കോട് നിര്‍മ്മല യു പി എസ് (31), കുറുമാത്തൂര്‍ സൗത്ത് യു പി എസ് (31), തളിപ്പറമ്പ് ടാഗോര്‍ വിദ്യാനിഗേതന്‍ (30), പാച്ചേനി ഗവ: ഹൈസ്കൂള്‍ (30). എല്‍ പി: മംഗര സെന്റ് തോമസ് എല്‍ പി എസ് (28), ഉദയഗിരി പ്രത്യാശ യു പി എസ് (26), വായാട്ടുപ്പറമ്പ യു പി എസ് (23). കലോത്സവം വ്യാഴാഴ്ച്ച വൈകിട്ട് സമാപിക്കും. സ്കൂൾ കലോത്സവ ഫലങ്ങളും വാർത്തകളും ചിത്രങ്ങളും www.nhssnaduvil.blogspt.in എന്ന സൈറ്റില്‍ ലഭിക്കും.

269 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: