Today:

തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലാ കലോത്സവത്തിന് വര്‍ണ്ണശബളമായ തുടക്കം

Posted by Shaji Puthiyapurayil0

നടുവിൽ: നാടിനെയാകെ ഉത്സവ ലഹരിയിലാഴ്ത്തി കൊണ്ട് നാല് ദിവസം നീണ്ട് നില്‍ക്കുന്ന തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലാ കലോത്സവത്തിന് നടുവില്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ തിരശ്ശീല ഉയര്‍ന്നു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പടെ ആയിരങ്ങള്‍ അണിനിരന്ന വിളമ്പര ഘോഷയാത്രയോട് കൂടിയാണ് കലോത്സവത്തിന് വര്‍ണ്ണശബളമായ തുടക്കം കുറിച്ചത്. ആദ്യദിനം തന്നെ കുരുന്ന് പ്രതിഭകളുടെ കലാസര്‍ഗ്ഗ വൈഭവം കണ്ടാസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനുമായി നിരവധി ആളുകളാണ് എത്തിയത്. ഇതിന് മുമ്പ് 2005ലാണ് സബ്ജില്ലാ കലോത്സവത്തിന് നടുവില്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ആദിത്യം വഹിച്ചത്. പത്ത് വര്‍ഷത്തിന് ശേഷം വീണ്ടുമെത്തിയ കലോത്സവത്തെ നാടൊന്നാകെ ഏറ്റെടുത്തു. നൂറ്റിയേഴ് സ്കൂളുകളില്‍ നിന്നായി ഏകദേശം അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. മേളയുടെ ഔപജാരിക ഉദ്ഘാടനം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ഗ്രാമ വികസന- സാംസ്കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. ഡിസംബ്ബര്‍ 30ന്‍ വൈകിട്ട് നാല് മണിക്ക് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

305 total views, 3 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: