Today:

മഞ്ഞുമലയില്‍ അനുമതി ലഭിച്ചത് ക്രഷറിന് നടക്കുന്നത് കരിങ്കല്‍ ഖനനം

Posted by Mohanan Alora0

നടുവില്‍:മൂവായിരം അടി ഉയരമുള്ള പാലക്കയം തട്ടിലെ മഞ്ഞുമലയില്‍ അനധികൃത കരിങ്കല്‍ ഖനനം.ക്രഷറിനു ലഭിച്ച ലൈസന്‍സ് മറയാക്കി മലയുടെ മുകള്‍ ഭാഗം സ്ഫോടനം നടത്തി തകര്‍ത്തു കഴിഞ്ഞു.ക്രഷറിനു വേണ്ട ഒരു സംവിധാനവും ഒരുക്കാതെയാണ് പശ്ചിമ ഘട്ടത്തിലെ ഒരുമല ഇരു വശങ്ങളില്‍ നിന്നായി തുരന്നെടുക്കുന്നത്. ഇതിനു സമീപത്തു തന്നെ മാവുംചാല്‍ ഭാഗത്ത് പത്ത് വര്‍ഷത്തോളമായി വന്‍കിട പാറമട പ്രവര്‍ത്തിച്ചുവരുന്നുണ്ട്.ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സ്ഫോടന പരമ്പരകള്‍ നടത്തുന്നത്.സ്ഫോടനം നടത്താനുള്ള ലൈസന്‍സ് ഉള്‍പ്പെടെ മഞ്ഞുമല ക്രഷറിനു ലഭിച്ചിട്ടില്ല.
 കഴിഞ്ഞ മെയ് 26നാണ് ഭരണസമിതി ക്രഷര്‍ തുടങ്ങാന്‍ അനുമതി നല്‍കാന്‍ തീരുമാനമെടുത്തത്.ഇതിനും മാസങ്ങള്‍ക്ക് മുന്‍പേ ഇവിടെ ഖനനം തുടങ്ങിയിരുന്നു.ലൈസന്‍സ് നല്‍കാനുള്ള തീരുമാനം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടനല്‍കുകയുണ്ടായി.
 പാലക്കയം തട്ടിന്‍റെ മൂന്നു ഭാഗങ്ങളിലെ ഏതാനും ഏക്കര്‍ സ്ഥലം ഒഴിച്ചാല്‍ ബാക്കി ഭാഗം മുഴുവന്‍ പുറമെ നിന്നുള്ളവര്‍ വാങ്ങി കൂട്ടിയിരിക്കുകയാണ്.കമ്പിവേലി കെട്ടിയും കാട് വളര്‍ത്തിയും പ്രദേശത്തേക്ക് ആളുകളെ കയറ്റാതാക്കിയിട്ടുണ്ട്.
 വെള്ളാട് ദേവസ്വം ഭൂമിയായിരുന്ന മലയില്‍ നൂറേക്കറോളം മിച്ചഭൂമിയുണ്ട്.ഇത് അളന്നു തിട്ടപ്പെടുത്തിയിട്ടില്ല.മഞ്ഞുമലയില്‍ ഖനനം നടത്തുന്ന സ്ഥലത്തിനും അതിര് ഇല്ല.തീര്‍ത്തും വിജനമായ സ്ഥലങ്ങളായതിനാലും പ്രദേശവാസികളോട് സഹകരിച്ച് പോകുന്നതിനാലും എതിര്‍പ്പുകള്‍ ഇല്ലാതാക്കാന്‍ പാറമട ഉടമകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

452 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: