Today:

പ്രണവിന്റെ ചികിത്സയ്ക്ക് കമ്മിറ്റി രൂപവത്കരിക്കും

Posted by Mohanan Alora0

നടുവില്‍: തലാസീമിയ രോഗം ബാധിച്ച് ദുരിതക്കയത്തിലായ നടുവില്‍ പള്ളിത്തട്ടിലെ അഞ്ചുവയസ്സുകാരന്‍ പ്രണവിനെ സഹായിക്കാന്‍ കരുണയുടെ കരങ്ങള്‍. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ‘മാതൃഭൂമി’ വാര്‍ത്ത കണ്ട് നിരവധി സംഘടനകളും വ്യക്തികളും വാഗ്ദാനങ്ങളുമായി രംഗത്തുവന്നു.
എസ്.എന്‍.ഡി.പി. മണ്ടളം ശാഖ പ്രണവ് ചികിത്സാ സഹായ കമ്മിറ്റിയുണ്ടാക്കി പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് പി.ആര്‍.രാജപ്പനും സെക്രട്ടറി കെ.ആര്‍.ഷാജിയും അറിയിച്ചു. പ്രണവിന്റെ അച്ഛന്‍ ബിനുവിനെ വിളിച്ച് ഒട്ടേറെപേര്‍ സഹായം നല്കാമെന്ന് അറിയിച്ചിട്ടുണ്ട്.
രക്തത്തില്‍ ചുവന്നരക്താണുക്കള്‍ നശിക്കുന്നതാണ് തലാസീമിയ േരാഗം. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് രോഗം മാറാനുള്ള വഴി. 25 ലക്ഷം രൂപ ഇതിനു ചെവലുവരും. ശ്രീകണ്ഠപുരം എസ്.ബി.ടി.യിലെ പ്രണവിന്റ അക്കൗണ്ട് നമ്പര്‍ 67322400508, ഐ.എഫ്.എസ്. കോഡ് എസ്.ബി.ടി.ആര്‍.0000452. ഫോണ്‍: 9847066032.

483 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: