Today:

കലുങ്കില്ല; ഉത്തൂര്‍റോഡില്‍ ചെളിക്കുളം

Posted by Mohanan Alora0

നടുവില്‍: നടുവില്‍-കണ്ണാടിപ്പാറ-പൊക്കുണ്ട് റോഡില്‍ പാല്‍ സംഭരണകേന്ദ്രത്തിനടുത്ത് കലുങ്ക് നിര്‍മിക്കാത്തത് ദുരിതമായി. മഴ പെയ്യുന്നതോടുകൂടി പലഭാഗങ്ങളില്‍നിന്നൊഴുകിയെത്തുന്ന മലിനജലം റോഡ് നിറഞ്ഞൊഴുകുകയാണ്. കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടുണ്ട്. വര്‍ഷങ്ങളായി റോഡും ഇവിടെ തകര്‍ന്നുകിടക്കുകയാണ്. വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കുഴികള്‍ തിരിച്ചറിയാനാവാത്തതുമൂലം ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായിരിക്കുകയാണ്.
ഇതേറോഡില്‍ കൂനം, കുളത്തൂര്‍ ഭാഗങ്ങളില്‍ റോഡുതകര്‍ച്ചയ്‌ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ആറ് ബസ്സുകള്‍ ഓടിയിരുന്ന റൂട്ടില്‍ ഇപ്പോള്‍ രണ്ട് ബസ്സുകളാണ് ഓടുന്നത്.
ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, പട്ടികവര്‍ഗ ഹോസ്റ്റല്‍, നിര്‍ദിഷ്ട പോളിടെക്‌നിക് എന്നിവിടങ്ങളിലേക്ക് പോകേണ്ടവര്‍ ഈ ചെളി ചവിട്ടിക്കടുന്നുവേണം സ്ഥാപനങ്ങളിലെത്താന്‍. ഉത്തൂര്‍ റോഡില്‍ കലുങ്ക് നിര്‍മിച്ച് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.

392 total views, 6 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: