Today:

കോടേരി ജനാര്‍ദനന്‍ മടയന്‍ (52) അന്തരിച്ചു ..

Posted by Shaji Puthiyapurayil0

നടുവില്‍:വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. നടുവില്‍ ഹൈസ്കൂളിന് സമീപത്തെ കോടേരി ജനാര്‍ദനന്‍ മടയന്‍ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തോടെ കല്യാശേരി ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപത്താണ് അപകടം. കണ്ണൂര്‍ വള്ളുവന്‍കടവ് മുത്തപ്പന്‍ മടപ്പുരയില്‍ ഊട്ടും വെള്ളാട്ടവും കഴിഞ്ഞ് ബൈക്കില്‍ നടുവിലേക്ക് വരുമ്പോള്‍ കാറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് മാരകമായി പരിക്കേറ്റ ജനാര്‍ദനനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് മംഗളൂരു സ്വകാര്യആശുപത്രിയിലേക്കും കൊണ്ടുപോയി. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ അപകടനില തരണം ചെയ്യാത്തതിനെതുടര്‍ന്ന് നാട്ടിലേക്ക് മടക്കികൊണ്ടുവരുമ്പോള്‍ കുമ്പളയില്‍വച്ചാണ് മരിച്ചത്. പരേതനായ കോടേരി കുഞ്ഞപ്പ- ചിയ്യയി ദമ്പതികളുടെ മകനാണ്. ഭാര്യ: ജലജ. മക്കള്‍: ജിതിന്‍, നിജിന്‍. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ (ചുമട്ടുതൊഴിലാളി, നടുവില്‍), ബാലകൃഷ്ണന്‍ (കെഎസ്ആര്‍ടിസി െ്രഡെവര്‍, പയ്യന്നൂര്‍), മാധവി, രാധാമണി, പാര്‍വതി.

498 total views, 5 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: