Today:

‘നാഗപതി’ തൈകള്‍ക്ക് പ്രിയമേറുന്നു; കര്‍ഷകര്‍ കുരുമുളകുകൃഷിയിലേക്ക്‌

Posted by Mohanan Alora0

നടുവില്‍ : റബ്ബര്‍വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ കുരുമുളക് കൃഷിയിലേക്ക് തിരിയുന്നു. ഇപ്പോള്‍ കുരുമുളകുതൈകള്‍ക്ക് ആവശ്യക്കാര്‍ കൂടിയതായി നഴ്‌സറി ഉടമകള്‍ പറയുന്നു. പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രം, കൃഷിവിജ്ഞാനകേന്ദ്രം, നാടുകാണി പ്ലൂന്റേഷന്‍ കോര്‍പ്പറേഷന്‍ നഴ്‌സറി എന്നിവിടങ്ങളിലൊക്കെ ആയിരക്കണക്കിനു തൈകള്‍ കര്‍ഷകരെ കാത്തു കിടക്കുകയാണ്.
പരമ്പരാഗത രീതിയില്‍ കുരമുളകുവള്ളി മുറിച്ച് കൂടയില്‍ കുത്തനെ കുത്തി നട്ടുണ്ടാക്കുന്ന രീതി ഉപേക്ഷിച്ചുകഴിഞ്ഞു. നാഗപതി രീതിയാണ് തൈകളുടെ ഉത്പാദനത്തിന് പൊതുവെ സ്വീകരിക്കുന്നത്. തലനീട്ടി നീളത്തില്‍ ഇഴഞ്ഞുവളരുന്ന വള്ളിയുടെ ഞെട്ടുകളില്‍ കൂടവെച്ചുകൊടുത്ത് തൈകള്‍ ഉണ്ടാക്കുന്നതാണ് ഈ രീതി. പാമ്പ് ഇഴഞ്ഞുപോകുന്നതുപോലെ തോന്നിക്കുന്നതിനാലാണ് ‘നാഗപതി’യെന്ന പേര് വന്നത്. ഒരു വള്ളി നട്ടുകഴിഞ്ഞാല്‍ നിരന്തരം പുതിയ തൈകള്‍ ഉണ്ടാക്കാന്‍ ഇതിലൂടെ കഴിയും. പന്നിയൂര്‍ 5, 1 തൈകളാണ് കൂടുതലായും ഉത്പാദിപ്പിക്കുന്നത്. കൃഷിവിജ്ഞാനകേന്ദ്രത്തില്‍നിന്ന് പരിശീലനം ലഭിച്ച കര്‍ഷകരാണ് തൈകളുണ്ടാക്കി ഗവേഷണകേന്ദ്രത്തിനു കൈമാറുന്നത്. 15 രൂപയാണ് ഒരു തൈയുടെ വില. ജൂണ്‍ മാസം മുതല്‍ കര്‍ഷകര്‍ക്കു ലഭിച്ചുതുടങ്ങും.
അതേസമയം മലയോര മേഖലയിലെ റബ്ബര്‍ നഴ്‌സറികള്‍ ഭൂരിഭാഗവും ഇതിനകം പൂട്ടിക്കഴിഞ്ഞു.

278 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: