Today:

നേന്ത്രവട്ടത്തെ മഹാശിലാസ്മാരകങ്ങള്‍ ഇനി എത്രനാള്‍ ?

Posted by Mohanan Alora1

നടുവില്‍: മഹാശിലാ സ്മാരക കാലത്തെ ഓര്‍മ്മപ്പെടുത്തി നടുവില്‍ നേന്ത്രവട്ടത്തെ കൊടും കല്ലറകള്‍.കാല്‍ നൂറ്റാണ്ടുമുന്‍പ് ഇരുപത്തിരണ്ടു് കല്ലറകള്‍ ഉണ്ടായിരുന്നതില്‍ അവശേഷിക്കുന്നത് ഒന്നുമാത്രം.ഏഴിമല ഭരിച്ചിരുന്ന നന്ദ രാജാക്കന്മാരുടെ ശവകുടീരങ്ങലാണ് കല്ലറകളെന്നായിരുന്നു ചരിത്ര ഗവേഷകര്‍ പറയുന്നത്.ചെങ്കല്ലില്‍ വെട്ടിയെടുത്ത കൂറ്റന്‍ ശിലാപാളികള്‍ വൃത്താകൃതിയില്‍ കുത്തിനിര്‍ത്തിയതാണ് കല്ലറ.അകത്തേക്കുള്ള പ്രവേശന കവാടവും ഉണ്ടായിരുന്നു.ശിലകള്‍ കൊണ്ടുള്ള വാതിലുകള്‍കൊണ്ട് ഈ കവാടം അടച്ചിടും.മുപ്പത്തഞ്ച് വര്‍ഷം മുന്‍പ് കാലിക്കറ്റ് യൂണിവേര്‍‌സിറ്റിയിലെ പ്രൊഫസര്‍ ജോണ്‍ ഓച്ചന്തുരുത്തിന്റെ നേതൃത്വത്തില്‍ ഉത്ഖനനം നടത്തിയപ്പോള്‍ നിരവധി ചരിത്ര വസ്തുക്കള്‍ കിട്ടിയിരുന്നു.കല്ലറക്കുള്ളില്‍ കല്‍പ്പാളികള്‍ കൊണ്ടുള്ള കട്ടില്‍ കുത്തുവിളക്ക് മണ്‍പാത്രങ്ങള്‍,ധാന്യങ്ങളുടെ അവശിഷ്ടങ്ങള്‍,സ്വര്‍ണ്ണപ്പതക്കം തുടങ്ങിയവയായിരുന്നു അവ.യൂണിവേര്‍‌സിറ്റിയുടെ മ്യൂസിയത്തില്‍ ഇവ സൂക്ഷിച്ചുവച്ചിട്ടുണ്ട്.തുടര്‍ന്ന്‍ കല്ലറകള്‍ സംരക്ഷിക്കാന്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല.ചുഴലി ദേവസ്വത്തിന്‍റെ കൈവശമുള്ള നാലേക്കര്‍ സ്ഥലത്തായാണ് കല്ലറകള്‍.ഇതില്‍ അങ്കണവാടിയോടുചേര്‍ന്നുള്ള ഒരു കല്ലറയാണ്‌ അവശേഷിക്കുന്നത്.മറ്റുള്ളവ പലവിധത്തില്‍ നശിപ്പിക്കപ്പെട്ടു.സ്ഥലങ്ങളും പലരുടെ കൈകളിലാണിപ്പോള്‍.

555 total views, 1 views today

Tags

Leave Comment |

1 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: