അമ്പത് ലക്ഷം അനുവദിച്ച ഓവുചാല്‍ നിര്‍മാണം മുടങ്ങി
നടുവില്‍: പൊതുമരാമത്ത് വകുപ്പ് അമ്പത് ലക്ഷം അനുവദിച്ച നടുവില്‍ ടൗണ്‍ ഓവുചാല്‍ വികസനം എങ്ങുമെത്തിയില്ല. ഓവുചാല്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം സമീപത്തുള്ളവര്‍ വിട്ടുനല്‍കാത്തതാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമായത്. ടെന്‍ഡര്‍ ജോലികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയായതാണ്. എന്നാല്‍ സ്ഥലം ഏറ്റെടുത്തുനല്‍കാന്‍ പൊതുമരാമത്ത് വകുപ്പ് ഗ്രാമപ്പഞ്ചായത്തിനോട് ആവശ്യപ്പെട്ടുവെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ പോത്തുകുണ്ട് റോഡുവരെയും സെന്‍ട്രല്‍ ജങ്ഷന് മുതല്‍ കലുങ്ക് വരെയും ഓവുചാല്‍ നിര്‍മിക്കാന്‍ 25 ലക്ഷം വീതമാണ് അനുവദിച്ചത്.
റോഡിന്റെ ഒരുവശത്തെ സ്ഥലംമാത്രം ഏറ്റെടുക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന വാദമാണ് എതിര്പ്പുമായിവന്നവര് ഉയര്‍ത്തിയത്. ഇരുവശങ്ങളില്‍നിന്നും തുല്യ അളവില്‍ ഭൂമിയെടുക്കണമെന്ന ആവശ്യം ശക്തമായതോടെ പണിനടത്താതെ കരാറുകാരന് പിന്‍വാങ്ങി. മലിനജലം ഒഴുകിയെത്താന്‍ സാധ്യതയുള്ള പ്രദേശത്തെ ആളുകളും പദ്ധതിക്ക് എതിരുനിന്നു.
ബദര്‍ മസ്ജിദ് മുതല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍വരെയുള്ള ഭാഗത്ത് കഴിഞ്ഞദിവസം റോഡ് റീ ടാറിങ് നടത്തിയിട്ടുണ്ട്. വേനല്‍മഴയിലെ വെള്ളം ഈ റോഡില്‍ പല ഭാഗങ്ങളിലും കെട്ടിക്കിടക്കുകയാണ്.
ടൗണില്‍ ആളുകള്‍ ബസ് കാത്തുനില്‍ക്കുന്നതിന് സമീപത്ത് മലിനജലം കെട്ടിനില്‍ക്കുന്നത് ബുദ്ധിമുട്ടാകുന്നുണ്ട്. ഇവിടേക്ക് ഒഴുകിയെത്തുന്ന വെള്ളം ഓവുചാല്‍ മൂടിയതിനാല്‍ ഒഴുകിപ്പോകാത്തതാണ് പ്രശ്നമാകുന്നത്. രണ്ടുവര്‍ഷമായി ഓവുചാലും വൃത്തിയാക്കുന്നില്ല. ചില സ്ഥാപനങ്ങള്‍ മാലിന്യങ്ങളും മണ്ണും ഇട്ട് ഓവുചാല്‍ മൂടുന്നതായും പരാതിയുണ്ട്.
511 total views, 1 views today
Leave Comment previous article | next article
1 Comments
sandhya soman
very bad…………