ആര്‍ക്കും വേണ്ടാതെ കശുമാമ്പഴം
നടുവില്‍: മറുനാട്ടില്‍ ഏറെ പ്രിയമുള്ള കശുമാമ്പഴം ആര്‍ക്കും വേണ്ടാതെ നശിക്കുന്നു. മലയോരമേഖലയിലാകെ കശുവണ്ടി ശേഖരിക്കുന്നതോടൊപ്പം കശുമാങ്ങകള്‍ നശിപ്പിക്കുകയാണ് കര്‍ഷകര്‍. ഓരോ വര്‍ഷവും ടണ്‍കണക്കിനു മാങ്ങകളാണ് ഇങ്ങനെ നശിപ്പിക്കുന്നത്. നല്ലവിളവും മികച്ച മാമ്പഴവും കിട്ടുന്ന സമയമാണിത്.
അന്യസംസ്ഥാനങ്ങളില്‍ സ്ക്വാഷ്, ജാം, അച്ചാര്‍ തുടങ്ങിയവ കശുമാമ്പഴംകൊണ്ട് ഉണ്ടാക്കുന്നുണ്ട്. അവിടത്തെ മാര്‍ക്കറ്റില്‍ ലഭിക്കുന്ന കശുമാങ്ങയ്ക്ക് രണ്ടു മുതല്‍ അഞ്ചു രൂപ വരെ വില കൊടുക്കണം.
ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളാണ് ജില്ലയുടെ കിഴക്കന്‍ മലയോരം. ഇവിടെ കശുമാങ്ങ സംസ്കരണത്തിന് പദ്ധതികള്‍ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പോഷകമൂല്യവും ഔഷധപ്രാധാന്യവുമുണ്ട് കശുമാങ്ങയ്ക്ക്. ഒന്നാന്തരം ദാഹശമനിയുമാണ്. രാസവളപ്രയോഗമോ കീടനാശിനി തളിക്കലോ ഇല്ല എന്ന പ്രത്യേകതയുമുണ്ട്. കീടനാശിനി കലര്‍ന്ന പഴങ്ങള്‍ കടകളില്‍നിന്ന് വാങ്ങിക്കൊടുക്കുമ്പോഴും പേരിനുപോലും കശുമാമ്പഴം കുട്ടികള്ക്കുതിന്നാന് കൊടുക്കാന്‍ നമുക്കു മടിയാണെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.
471 total views, 1 views today
Leave Comment previous article | next article
1 Comments
satha
Good