Today:

വാർഷിക ജനറൽ ബോഡി യോഗവും ഓണകിറ്റ് വിതരണവും

Posted by Mohanan Alora0

നടുവില്‍ : പടപ്പേങ്ങാട് ജ്വാല ചാരിറ്റബിൾ സൊസൈറ്റി വാർഷിക ജനറൽ ബോഡി യോഗവും, ഓണക്കിറ്റ്-ചികിത്സ ധനസഹായ വിതരണവും കണ്ണൂർ എംപി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. കെ പി അബൂബക്കർ ഹാജി അദ്ധ്യക്ഷനായി. ചടങ്ങിൽ മുന്നോറോളം കുടുംബ്ബങ്ങൾക്ക് ഓണകിറ്റും, പന്ത്രണ്ടോളം രോഗികൾക്ക് ചികിത്സ ധനസഹായവും വിതരണം ചെയ്തു. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, സിപിഐ എം ചപ്പാരപ്പടവ് ലോക്കൽ സെക്രട്ടറി പി ശശി, വൈക്കം മുഹമ്മദ് ബഷീർ ചാരിറ്റബിൾ സൊസൈറ്റി ആലക്കോട് ഏരിയാ പ്രസിഡന്റ് നൗഷാദ് നടുവിൽ, എം സി മമ്മു, സെലിൻ ജോസ് പായിക്കാട്ട്, കെ വി ജനാർദ്ദനൻ നായർ, ഗീതാ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ജ്വാല കൺവീനർ പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി രവീന്ദ്രൻ (ചെയർമാൻ), എം മുസ്ഥഫ ഹാജി (കൺവീനർ), കെ പി അബൂബക്കർ ഹാജി (ട്രഷറർ).

177 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: