Today:

ജന്‍ധന്‍ യോജന ഉദ്ഘാടനം

Posted by Mohanan Alora0

നടുവില്‍: ജന്‍ധന്‍ യോജന പദ്ധതിയുടെ പുതിയ അംഗത്വം തുറക്കലും വിശദീകരണവും നടുവില്‍ വ്യാപാര ഭവനില്‍ നടന്നു. സിണ്ടിക്കേറ്റ് ബാങ്ക് നടുവില്‍ തത്വമസി ഗ്രാമ സേവാ സമിതി എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പഞ്ചായത്ത് പ്രസിഡണ്ട്‌ പി ടി മാത്യു ഉദ്ഘാടനം ചെയ്തു ബാങ്ക് മാനേജര്‍ സജിത്ത് കോശി ജോസ് അധ്യക്ഷത വഹിച്ചു.ലീഡ് ബാങ്ക് ചീഫ് മാനേജര്‍ ഹേമന്ത് രാമന്‍,മോഹനന്‍ മാനന്തേരി കെ പി കേശവന്‍ ,നാരായണ പൊതുവാള്‍ എന്നിവര്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. സഹകാര്‍ ഭാരതി സംസ്ഥാന സംയോജകന്‍ വിജയന്‍ മാസ്റ്റര്‍,ഷിബു തെക്കെകൊട്ടാരം. പി പി മുകുന്ദന്‍,എന്‍ വി ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു.എം പി സജീവ്‌ കുമാര്‍ സ്വാഗതവും , സി വി കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

186 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: