Today:

സഹകരണ സ്ഥാപനങ്ങളുടെ പരാജയത്തിന് കാരണം ബാങ്ക് വായ്പ -കോടിയേരി ബാലകൃഷ്ണന്‍

Posted by Haneefa K.P0

ആലക്കോട്: സഹകരണ ആശുപത്രികളുടേതടക്കം വിജയത്തിന് ഉറപ്പാക്കേണ്ടത് ഓഹരി പങ്കാളിത്തമാണെന്നും ബാങ്ക് വായ്പകളാണ് പരാജയത്തിലെത്തിക്കുന്നതെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആലക്കോട് പി.ആര്‍. രാമവര്‍മരാജ മെമ്മോറിയല്‍ സഹകരണാശുപത്രി കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബാങ്കുകള്‍ക്ക് പലിശയായി നല്‍കുന്ന തുക വേണ്ട ഷെയര്‍ ഉടമകള്‍ക്ക് ലാഭമായി നല്‍കാനെന്നും പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രി ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പി.കെ. ശ്രീമതി അധ്യക്ഷത വഹിച്ചു. ഓപറേഷന്‍ തിയറ്ററിന്‍െറയും ഐ.സി.യു കോംപ്ളക്സിന്‍െറയും ഉദ്ഘാടനം പി. ജയരാജനും ഐ.പി ബ്ളോക് ജെയിംസ് മാത്യു എം.എല്‍.എയും കാഷ്വാലിറ്റി ബ്ളോക് എം.വി. ജയരാജനും ഫാര്‍മസി കെ.എം. ജോസഫും ഉദ്ഘാടനം ചെയ്തു. എം. കരുണാകരന്‍, പി.വി. ബാബുരാജ്, എ.കെ. ബാലകൃഷ്ണന്‍, പി. മുകുന്ദന്‍ എന്നിവരും വിവിധ ബ്ളോക്കുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ. സത്യഭാമ, ശോഭന ചന്ദ്രന്‍, കെ.പി. സാബു, കെ. കുഞ്ഞിക്കോരന്‍, ആഗസ്തി ഇല്ലിക്കല്‍, എം.ജി. രാമകൃഷ്ണന്‍, വി.വി. അബ്ദുല്ല, എം.ജെ. ഉമ്മന്‍, ജേക്കബ് ചൂരനോലി, മാത്യു പുതുപറമ്പില്‍, കെ.എന്‍. ചന്ദ്രന്‍, ബാബു ജോസഫ്, കെ.എം. ഹരിദാസ്, കെ.ജെ. മാത്യു, ഷാജി ജോസഫ് എന്നിവര്‍ സംസാരിച്ചു. എം.വി. രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും മനു തോമസ് ഉപഹാര സമര്‍പ്പണവും നടത്തി. കെ. സുധാകരന്‍ നായര്‍ നന്ദിയും പറഞ്ഞു.

233 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: