Today:

അന്ധവിശ്വാസത്തിന്റെ ബലിയാടുകൾ!….

Posted by KUNHIRAMAN A P2

തിരുവോസ്തിയിൽ കൃസ്തുവിന്റെ രൂപം!…
കേട്ടവർ കേട്ടവർ ഓടിയെത്തി.
കണ്ടവർ കണ്ടവർ കഠിനമായി ഞെട്ടുകയും
ബോധം നഷ്ടപ്പെട്ടവരായി ചരൽ മുറ്റത്ത്
കിടന്നുരുളുകയും കർത്താവെ എന്ന് പറഞ്ഞ്
മാറത്തടിച്ച് നിലവിളിക്കയും ചെയ്തു.

16ndvl1-Osthiyil Eshuroopam Achan Withaname
കർത്താവിൽ നിദ്രപ്രാപിക്കാൻ തയ്യാറെടുത്ത് നിൽക്കുന്ന
അച്ചായന്മാരും അച്ചായത്തികളുമാണ്
ഏറെ വിവശരായി കാണപ്പെട്ടത്.
മൊബൈൽ വഴി വാർത്ത കാട്ടുതീപോലെ പടരുകയും
സത്യവിശ്വാസികൾ മലവെള്ളമായി കുതിച്ചെത്തുകയും
പള്ളിയങ്കണവും പരിസരവും
സൂചികുത്താനിടമില്ലാതാകയും ചെയ്തപ്പോൾ
തന്ത്രശാലികളായ കച്ചവടക്കാരിൽ ചിലർ
അവസരം മുതലെടുക്കുക തന്നെ ചെയ്തു.
തിരുവോസ്തിയിൽ കണ്ട കൃസ്തു രൂപം ഫോട്ടൊയിൽ
പകർത്തി,ഒന്നിന് 20രൂപവച്ച് കച്ചോടം പൊടിപൊടിച്ചു.
നാരങ്ങവെള്ളം,ഓറഞ്ച്,ചാരായം എന്നിവയുടെ വില്പനയും
തകൃതിയായി നടന്നു.
ഇനി വസ്തുതയിലേക്ക് കടക്കാം:
നടുവിൽ പഞ്ചായത്തിൽ പെട്ടതും നടുവിൽ പ്രദേശത്തിന്റെ
സമീപസ്ഥലവുമായ വിളക്കണ്ണൂർ കൃസ്തുരാജ ദേവാലയത്തിലാണ്
സംഭവം. രാവിലെ കുർബാന അർപ്പിക്കുന്നതിന് പുരോഹിതൻ
പള്ളിയിലെത്തിയതോടെയാണ് നാടകം തുടങ്ങുന്നത്.കുർബാന
ക്കിടയിൽ തിരുവോസ്തി(അപ്പം)വാഴ്ത്തുന്നതിനിടയിലാണ് പപ്പ
ടത്തിന്റെ ആകൃതിയിലുള്ള അപ്പത്തിൽ കൃസ്തുരൂപം ദർശിക്കാനിട
വന്നത്.വിശ്വാസികൾക്ക് അത് കാട്ടിക്കൊടുത്തതോടെ സംഭവം
പരന്നൊഴുകി.സീൽ പതിപ്പിച്ച രീതിയിലാണ് അപ്പത്തിൽ ചിത്രം
തെളിഞ്ഞിരിക്കുന്നത്.ആരോ ഒപ്പിച്ച വേലയെന്നേ ബുദ്ധിയുള്ളവർ
കരുതൂ.ചിലപ്പോൾ അതിന് പിറകിൽ ചില നിക്ഷിപ്ത താല്പര്യക്കാ
രുടെ കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ടാവാം.ഒത്തുകിട്ടിയാൽ ഒരു
തീർഥാടന കേന്ദ്രമാക്കി പള്ളിയെ മാറ്റിയെടുക്കാം.അതുവഴി, ഉറങ്ങി
കിടന്നിരുന്ന ഒരു പ്രദേശത്തെ പെട്ടന്ന് പ്രശസ്തിയിലേക്ക് ഉയർത്താം.
ചുറ്റുമുള്ള സ്ഥലങ്ങൾക്ക് വിലകൂടും.കച്ചവടസ്ഥാപനങ്ങൾ ഉയരും.

16ndvl1b-Osthiyil Eshuroopam With name copy
അങ്ങനങ്ങനെ….ലാഭക്കൊതിയുള്ളവർ ഒരുപാട് സ്വപ്നം കണ്ടു
കാണും.തലശ്ശേരിയിൽനിന്ന് എത്തിയ വലിയമറ്റം അപ്പത്തെ
കണ്ണാടിക്കൂട്ടിലടച്ച് കാണിക്കയിടണ്ട സൗകര്യത്തോടെ ദർശനത്തിനു
വേണ്ടി വച്ചിരിക്കയാണ്.(വൈകുന്നേരമായപ്പോശേക്കും അപ്പത്തിന്റെ
നിറവും മണവും കെട്ടുതുടങിയിരിക്കുന്നെന്ന് ആളുകൾ പറഞ്ഞു തുട
ങിയിരിക്കുന്നു.)
നാളെയെന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം
കർത്താവിന് സ്തോത്രം….

naduvil

1,988 total views, 1 views today

Tags

Leave Comment |

2 Comments

 • binu

  thangal viswasichillanilum mattullavarude viswasathe talli keduthathirikkuka,jeevithathil nalla karyangal chithu padikkuka.vandichillangilum nindhikathirikkuka

  • KUNHIRAMAN A P

   എന്റെ പോസ്റ്റിന്റെ ഉള്ളടക്കം താങ്കൾക്ക് ഉൾക്കൊള്ളാൻ
   കഴിയാതെ വന്നതിൽ  ഖേദമുണ്ട്.വിശ്വാസത്തെയല്ല,
   വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന പേക്കുത്തുകളെ
   യാണ് ഞാൻ വിമർശിച്ചത്.മതവും ദൈവവും വിശ്വാസവു
   മൊക്കെ വിമർശനാതീതമായിരിക്കണമെന്ന വാദഗതി ശുദ്ധ
   ഭോഷ്‌ക്കാണ്.മനുഷ്യനുണ്ടായ കാലം മുതൽ ആശയതലത്തി
   ല് പോരടിച്ച് മുന്നോട്ട്പോയ,ഇപ്പൊഴും തുടർന്നുകൊണ്ടിരിക്കു
   ന്ന രണ്ട് ചിന്താധാരകളാണ് ആസ്തിക്യ-നാസ്തിക വാദങ്ങൾ.
   ഒന്നാമത്തെ വാദക്കാരുടെ വിചാരങ്ങൾ ആത്മനിഷ്ഠമാണ്.അ
   തായത്,ഭാവനയിൽ നിന്ന് കടം കൊണ്ടതാണ്.രണ്ടാമത്തെ
   വാദക്കാരുടേതാവട്ടെ വസ്തുനിഷ്ഠമാണ്.അതായത് സത്യവുമായി
   ബന്ധപ്പെട്ട് കിടക്കുന്നത്.മതം സമൂഹത്തെ അന്ധ്കാരത്തിലേ
   ക്ക് നയിക്കുന്നു.അത്തരം ശക്തികൾക്കെതിരെ പോരാടുകയെന്ന
   ത് സത്യവാദികളുടെ കടമയാണെന്ന് ഞാൻ കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: