Today:

മലബാറിലെ ടൂറിസം രംഗത്തോടുള്ള അവഗണന അവസാനിപ്പിക്കും

Posted by Shaji Puthiyapurayil0

“വടക്കെ മലബാറിലെ ടൂറിസം രംഗത്തോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നും ടൂറിസം രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നും” സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍.. പയ്യാമ്പലത്ത് ‘ബീച്ച് വാക്ക്’ പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കെ മലബാറിലെ ടൂറിസം രംഗത്തോട് ഇത്രയും കാലം അവഗണനയായിരുന്നു എന്ന് സമ്മതിക്കാനും മന്ത്രി മറന്നില്ല. തൃശൂരിനപ്പുറത്ത് മലബാറുകാര്‍ക്ക് മുന്‍ഗണനയൊന്നും നല്‍കിയിരുന്നില്ല. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉടന്‍ ആരംഭിക്കും. പുരാവസ്തു വകുപ്പിന്‍റെ തടസമാണ് പദ്ധതി തുടങ്ങാന്‍ വൈകിയത്. ഇപ്പോള്‍ പുരാവസ്തുവകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. പയ്യാമ്പലത്ത് ‘ബീച്ച് വാക്ക്’ പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു. ഇത് വൈതല്‍ മലയുടെ ടൂറിസം സാദ്ധ്യതകള്‍ ഉപയോഗപെടുത്താനുള്ള, സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് വേഗം പകരും എന്ന് പ്രതീക്ഷിക്കാം..

214 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: