Today:

പാസ്‌വേഡുകള്‍ സുരക്ഷിതമാക്കാന്‍ ചില വഴികള്‍..

Posted by Shaji Puthiyapurayil0

പാസ്‌വേഡ്‌ മോഷണം സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ എത്തിയിരിക്കുന്ന കാലഘട്ടമാണിത്‌. യാഹൂവിന്റെ നാലരലക്ഷം പാസ്‌വേഡ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു, ആറു മില്യണ്‍ ലിങ്കഡിന്‍ അക്കൗണ്ടുകള്‍ മോഷ്ടിക്കപ്പെട്ടു തുടങ്ങിയവയായിരുന്നു കഴിഞ്ഞദിവസം ടെക്‌ ലോകത്തെ പിടിച്ചുകുലുക്കിയ വാര്‍ത്തകള്‍. നമ്മുടെ ഇ-മെയില്‍ അക്കൗണ്ട്‌, സോഷ്യല്‍ മീഡിയ തുടങ്ങിയവയുടെ പാസ്‌വേഡുകള്‍ സുരക്ഷിതമാണെന്നാണ്‌ ഏവരും ധരിച്ചുവച്ചിരിക്കുന്നത്‌. എന്നാല്‍ ഇത്‌ ഏത്‌ നിമിഷവും മോഷ്ടിക്കപ്പെടാമെന്നതാണ്‌ യാഥാര്‍ത്ഥ്യം.

ഇത്തരത്തില്‍ പാസ്‌വേഡുകള്‍ മോഷ്ടിക്കപ്പെട്ടാല്‍ വ്യക്തിപരമായും ഔദ്യോഗികപരമായും ഒട്ടനവധി നഷ്ടങ്ങളുണ്ടാകും. പലരും രഹസ്യമായി സൂക്ഷിക്കുന്ന വിവരങ്ങള്‍ പരസ്യമാകും. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പാസ്‌വേഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുകയാണ്‌ വേണ്ടത്‌. പാസ്‌വേഡുകള്‍ സുരക്ഷിതമാക്കാന്‍ ചില വഴികള്‍ താഴെ കൊടുത്തിരിക്കുന്നു.

1. വ്യത്യസ്‌തമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുക – പലര്‍ക്കും ഒന്നിലധികം ഇ-മെയില്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടാകും. എന്നാല്‍ പെട്ടെന്ന്‌ ഓര്‍മയിലെത്താന്‍ പലരും എല്ലാ അക്കൗണ്ടുകള്‍ക്കും ഒരേ പാസ്‌വേഡുകളാണ്‌ ഉപയോഗിക്കുന്നത്‌. ഈ രീതി ഒഴിവാക്കി, ഓരോ അക്കൗണ്ടിനും വ്യത്യസ്‌തമായ പാസ്‌വേഡുകള്‍ ഉപയോഗിക്കണം.

2. ലോഗ്‌ ഓഫ്‌ ചെയ്യാന്‍ മറക്കരുത്‌ – ജോലി സ്ഥലത്തും മറ്റും പലപ്പോഴും ഇ-മെയിലും മറ്റും ലോഗ്‌ ഓഫ്‌ ചെയ്യാതെ പോകുന്നവരുണ്ട്‌. ഇക്കാര്യത്തില്‍ തികഞ്ഞ ശ്രദ്ധ വേണം. സിസ്റ്റത്തിന്‌ മുന്നില്‍ നിന്ന്‌ എഴുന്നേല്‍ക്കുമ്പോള്‍ എല്ലാ അക്കൗണ്ടുകളും ലോഗ്‌ ഓഫ്‌ ചെയ്യുക.

3. ആന്റി-വൈറസ്‌ കൃത്യമായി അപ്‌ഡേറ്റ്‌ ചെയ്യുക
 – പാസ്‌വേഡുകള്‍ സുരക്ഷിതമാക്കുന്നതിന്‌ ആന്റി-വൈറസുകള്‍ക്ക്‌ നിര്‍ണായക പങ്കുണ്ട്‌. ചില മാല്‍വെയറുകള്‍ നിങ്ങളുടെ മെയില്‍, സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നശിപ്പിക്കാനിടയുണ്ട്‌. ഇത്‌ ഒഴിവാക്കാന്‍ നല്ല ആന്റി വൈറസിന്റെ യഥാര്‍ത്ഥ പതിപ്പ്‌ വാങ്ങി, കൃത്യമായി അപ്‌ഡേറ്റ്‌ ചെയ്‌ത്‌ ഉപയോഗിക്കുക.

4. പൊതുസ്ഥലങ്ങളില്‍ മെയില്‍ നോക്കുന്നത്‌ ഒഴിവാക്കുക
 – ഇന്റര്‍നെറ്റ്‌ കഫേ, സുരക്ഷിതമല്ലാത്ത വൈ-ഫൈ കണക്ഷന്‍ ലഭിക്കുന്ന എയര്‍പോര്‍ട്ട്‌, ഹോട്ടലുകള്‍ തുടങ്ങി പൊതു ഇടങ്ങളില്‍ ഇ-മെയില്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവ ഓപ്പണ്‍ ചെയ്യാതിരിക്കുന്നതാണ്‌ സുരക്ഷിതം.

5. പാസ്‌വേഡുകള്‍ പങ്കുവെയ്‌ക്കരുത്‌ – എത്ര വിശ്വാസമുള്ള സുഹൃത്തുക്കളായാലും ബന്ധുക്കളായാലും, ആരോടും പാസ്‌വേഡുകള്‍ പങ്കുവെയ്‌ക്കരുത്‌. സൗഹൃദത്തിന്‌ ഭാവിയില്‍ ഏറ്റക്കുറച്ചിലുകളുണ്ടായാല്‍ നിങ്ങളുടെ പാസ്‌വേഡുകള്‍ സുരക്ഷിതമല്ലാതാകും. പാസ്‌വേഡുകള്‍ എപ്പോഴും തികച്ചും സ്വകാര്യമായിരിക്കണം.

6. സ്ഥിരമായി പാസ്‌വേഡുകള്‍ മാറ്റിക്കൊണ്ടിരിക്കുക – കുറഞ്ഞത്‌ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നിങ്ങളുടെ എല്ലാ ഇ-മെയില്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ മാറ്റിക്കൊണ്ടിരിക്കണം.

7. പാസ്‌വേഡുകള്‍ ഓര്‍ക്കാന്‍ എളുപ്പമുള്ളതാകണം, ഊഹിക്കാന്‍ പ്രയാസമുള്ളതാകണം – പാസ്‌വേഡുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അക്ഷരങ്ങള്‍, അക്കങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ അടങ്ങുന്ന, കുറഞ്ഞത്‌ എട്ട്‌ ക്യാരക്ടറുകളുള്ള വാക്ക്‌ ആയിരിക്കണം. ഇത്‌ നിങ്ങള്‍ക്ക്‌ ഓര്‍ക്കാന്‍ എളുപ്പമുള്ളതും, മറ്റുള്ളവര്‍ക്ക്‌ ഊഹിക്കാന്‍ പ്രയാസമുള്ളതുമായിരിക്കണം.

കടപ്പാട് : computric

334 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: